Wednesday 18 April 2018 03:15 PM IST : By സ്വന്തം ലേഖകൻ

ഇൻസ്റ്റാഗ്രാമിൽ കോട്ടയംകാരനെ ഫോളോ ചെയ്ത് മെസ്സി! സംശയിക്കേണ്ട സംഭവം സത്യം! കണ്ണ്തള്ളി സോഷ്യൽ മീഡിയ

messi

ഫുട്ബോള്‍ ദൈവമെന്ന് വിളിച്ച് ലയണല്‍ മെസ്സിയെ നെഞ്ചിലേറ്റി ആരാധിക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍ ലോകത്തുണ്ട്. എന്നാല്‍ മെസ്സിയേക്കാള്‍ ക്രിസ്റ്റ്യാനോയെ ഇഷ്ടമുള്ള ഒരാളെ മെസ്സി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്താലോ? അതും ഒരു മലയാളിയെ! ഒരിക്കലും നടക്കാത്ത സ്വപ്‌നമാണെന്ന് കരുതണ്ട.  അങ്ങനെയൊന്ന് സംഭവിച്ചുകഴിഞ്ഞു. കോട്ടയം സ്വദേശിയായ അഭിജിത് പി കുമാറാണ്  മെസ്സിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് തന്നെ ഫോളോ ചെയ്തത് കണ്ട് വട്ടായത്.

messi2


ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് 90 മില്യണ്‍ ആരാധകരാണ്. മെസ്സി ഫോളോ ചെയ്യുന്നതാകട്ടെ 204 പേരെയും. അപ്പോള്‍ അതേ മെസ്സി അപ്രതീക്ഷിതമായി ഒരാളെ ഫോളോ ചെ്താലോ അതാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്.  അബദ്ധം മനസ്സിലാക്കിയ ലയണല്‍ മെസ്സിയുടെ പേജ് ഒരു മിനിറ്റിനുള്ളില്‍ തന്നെ അഭിജിതിനെ അണ്‍ഫോളോ ചെയ്തു. എന്നാല്‍ സോഷ്യല്‍മീഡിയ ഉണ്ടോ വിടുന്നു. മെസ്സിയുടെ മൂത്ത മകന്‍ തിയാഗോയാകും പണി പറ്റിച്ചതെന്നാണ് ആരാധകര്‍ തമാശയായി പറയുന്നത്. മെസ്സിയുടെ മൊബൈലെടുത്ത് കളിക്കുന്ന തിയാഗോയുടെ പഴയ ഫോട്ടോയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത് വ്യാജമാണോ എന്ന സംശയത്തിലാണ് ചില ആരാധകര്‍.

messi1



എന്തായാലും എന്താണ് സംഭവിച്ചതെന്ന് അറിയാതെ അമ്ബരപ്പിലാണ് അഭിജിത്. മെസ്സി ഫോളോ ചെയ്തതിന് പിന്നാലെ നിരവധി പേര്‍ അഭിജിതിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാന്‍ തുടങ്ങി. അതിന് ശേഷം അഭിജിത് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത മെസ്സിയുടെ ചിത്രത്തിന് ആയിരത്തിലധികം പ്രതികരണമാണ് ലഭിച്ചത്.

ഈ വാര്‍ത്ത യഥാര്‍ത്ഥമല്ലെന്ന് ഒരുകൂട്ടര്‍. സംഭവമെന്തായാലും ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ കറങ്ങി നടക്കുകയാണ്.