ഒരു കൊച്ചു മിടുക്കിയുടെ പ്രകടനം കണ്ട് അന്തംവിട്ട് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. സിനിമയിലെ പ്രണയരംഗങ്ങള്‍ പ്രായത്തെ വെല്ലുംവിധം അഭിനയിപ്പിച്ചു ഫലിപ്പിക്കുകയാണ് ഈ കൊച്ചുമിടുക്കി. അനിയത്തിപ്രാവിലെ മിനിയും, മണിച്ചിത്രത്താഴിലെ നാഗവല്ലിയും, നിവേദ്യത്തിലെ ഭാമയുമൊക്കെ ഈ മുഖഭാവങ്ങളില്‍ ഭദ്രം. കല്പനയുടെ കിടിലോല്‍ക്കിടിലം കഥാപാത്രമായ യുഡിസിയായി ആ മുത്ത് എത്തുമ്പോള്‍ അറിയാതെ ചിരിച്ചു പോകും. മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് ഈ മിടുക്കി എന്നാണ് സോഷ്യല്‍ മീഡിയയുടെ കമന്റ്. ഈ ക്യൂട്ട് പ്രകടനത്തിന് ചുരുങ്ങിയ സമയം കൊണ്ട് നിരവധി ലൈക്കുകളാണ് ലഭിക്കുന്നത്.
വൈറല്‍ വിഡിയോ കാണാം