മേടിച്ച് ഒരു വർഷമാകുമ്പോഴേക്കും കിടക്ക വൃത്തികേടാകും. കുട്ടികളുള്ള വീടാണെങ്കിൽ പിന്നെ പറയുകയും വേണ്ട. എത്ര വൃത്തിയായി സൂക്ഷിക്കുന്ന കിടക്കയാണെങ്കിലും കീടാണുക്കൾ, ബാക്ടീരിയ, താരൻ, മൃതചർമം തുടങ്ങി അതിസൂക്ഷ്മമായ അഴുക്കുകൾ അതിലുണ്ടാവും. ഫലമോ? അലർജി, ആസ്മ, മൈഗ്രെയ്ൻ തുടങ്ങിയ രോഗങ്ങളും.
അതിനാലാണ് കിടക്ക ഇടയ്ക്ക് ആഴത്തിലുള്ള വൃത്തിയാക്കലിനു വിധേയമാക്കണമെന്ന് പറയുന്നത്. കിടക്ക വൃത്തിയാക്കാനുള്ള സൗകര്യവും ഇപ്പോൾ ചില മെത്ത കടക്കാർ നൽകുന്നുണ്ട്. വീട്ടിൽ വന്ന് കിടക്ക വൃത്തിയാക്കി നൽകും. ഇറക്കുമതി ചെയ്ത മെഷീൻ ഉപയോഗിച്ച് മൂന്ന് ഘട്ടമായുള്ള വൃത്തിയാക്കൽ പ്രക്രിയയാണ് പിന്തുടരുന്നത്. കിടക്കയ്ക്കുള്ളിൽ കടന്നു കൂടിയ പൊടി, പ്രാണി എന്നിവയെല്ലാം വലിച്ചെടുത്തു വൃത്തിയാക്കും. കിങ്സൈസ് കിടക്ക വൃത്തിയാക്കാൻ 800 രൂപയാണ് ചെലവ്.
കടപ്പാട്:
ബെഡ് ആൻഡ് ബിയോണ്ട്
രവിപുരം, കൊച്ചി
94473 49999