Saturday 21 September 2019 06:49 PM IST : By നമിത കോഹ്‍ലി

‘കുടുംബത്തിലെ മൂന്നു പേരിൽ രണ്ടു പേർക്ക് കാൻസർ! വല്ലാത്തൊരു അവസ്ഥയാണത്’; അർബുദം വിരുന്നു വന്ന ആ നാളുകൾ ഓർത്ത് ഡോ.ആരതി ഭാട്ടിയ

arati ഫോട്ടോ: ആയുഷ് ഗോയൽ

കാൻസർ ആണെന്നു നിർണയിക്കപ്പെട്ടു കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങളിൽ മാറ്റം വരും. ചില സമയങ്ങളിൽ സുഹൃത്തുക്കൾ േപാലും. ഡൽഹിയിലെ േഡാ. ആരതി ഭാട്ടിയ താൻ എഴുതിയ കാൻസർ: യുവർ േബാഡി ആൻഡ് യുവർ ഡയറ്റ് എന്ന പുസ്തകത്തിൽ ഹൃദയഭേദകമായ വാക്കുകളാൽ പറയുന്നുണ്ട്, പ്രോസ്റ്റേറ്റ് കാൻസറിന്റെ അവസാനഘട്ടവുമായി മല്ലിടുന്ന സമയത്ത് അവരുെട ഭർത്താവിനെ ഉേപക്ഷിച്ചുപോയ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കുറിച്ച്.

‘‘ മനുഷ്യർ തമ്മിലുള്ള ബന്ധം ഇത്രയ്ക്ക് അസ്ഥിരമാണോ? അതോ മാരകമായ േരാഗം നിങ്ങൾക്ക് ഉണ്ടെങ്കിൽ ജീവിക്കാനുള്ള അവകാശം നഷ്ടമാവുകയും അതിനാൽ ഒരു സുഹൃത്ത് എന്ന നിലയിൽ നിലകൊള്ളാൻ േപാലുമുള്ള അവകാശം ഇല്ലാതാകുകയും െചയ്യുമോ?, േഡാ. ആരതി പുസ്തകത്തിൽ േചാദിക്കുന്നു.

കാൻസർ രോഗത്തിൽ നിന്നു മോചിതയായ വ്യക്തിയാണെങ്കിലും സ്വന്തം േരാഗദിനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവയ്ക്കാൻ േഡാ. ആരതി താൽപര്യപ്പെടുന്നില്ല. വികാരങ്ങളെക്കാൾ പ്രായോഗികതയെ ഇഷ്ടപ്പെടുന്ന വ്യക്തിയാണവർ. ‘‘ േഡാക്ടർ എന്ന നിലയിൽ മൂന്നു പതിറ്റാണ്ടായി ഞാൻ കാൻസർ നിർണയം നടത്താറുണ്ട്. േരാഗികളെ കൗൺസൽ െചയ്യുകയും േരാഗം ഉണ്ടെന്നാൽ അതു ലോകാവസാനം അല്ലെന്ന് അവരോടു പറയുകയും മുൻപോട്ടുള്ള യാത്രയ്ക്ക് അവരെ തയാറാക്കുകയും െചയ്യുന്നുമുണ്ട്. ഈ അനുഭവങ്ങൾ ആകാം എന്നെ കൂടുതൽ ശക്തയാക്കിയതെന്നും രോഗാവസ്ഥയെ നേരിടാൻ പ്രാപ്തയാക്കിയതെന്നും ഞാൻ കരുതുന്നു’’ േഡാക്ടർ പറയുന്നു.

മനസ്സിളക്കിയ പ്രതികരണങ്ങൾ

എന്നാലും ചിലയാളുകളുെട പ്രതികരണങ്ങൾ േഡാക്ടറുെട മനസ്സിനെ ഇളക്കിമറിച്ചു. ഉദാഹരണത്തിന്, ഡൽഹി യൂണിേവഴ്സിറ്റി േകാളജ് ഒാഫ് മെഡിക്കൽ സയൻസസിലെ പതോളജിസ്റ്റായ ആരതി കാൻസർ ശസ്ത്രക്രിയയ്ക്കു ശേഷം േജാലിയിൽ തിരികെ പ്രവേശിച്ച സന്ദർഭം ഒാർക്കുന്നു. ‘‘ ഞാൻ ഇത്രയും നാൾ വെക്കേഷനിലായിരുന്നോ എന്ന് ആളുകൾ എന്നോടു േചാദിച്ചു. അവരോട് ഞാൻ കാൻസർ ശസ്ത്രക്രിയയുെട കാര്യം പറഞ്ഞു. ചിലർ അതു േകട്ട് കരഞ്ഞു. എനിക്കതു വളരെ വിചിത്രമായി തോന്നി. എനിക്കു തോന്നുന്നത് കാൻസർ എന്നു േകൾക്കുമ്പോൾ തന്നെ തങ്ങളും ഈ േരാഗത്താൽ ആക്രമിക്കപ്പെടാം എന്ന യാഥാർഥ്യം മറ്റുള്ളവരെ ഒാർമ്മിപ്പിക്കുന്നു എന്നാണ്.

കാൻസറിൽ നിന്നു കഷ്ടിച്ചു പുറത്തുവന്ന സമയത്താണ് േഡാക്ടറുെട ഭർത്താവും പ്രമുഖ മാധ്യമപ്രവർത്തകനുമായ അരുൺ ചാക്കോയ്ക്കു പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്തുന്നത്. അത് അവസാന ഘട്ടത്തിലാണെന്നും ‘‘ കുടുംബത്തിലെ മൂന്നു േപരിൽ രണ്ടു പേർക്കു കാൻസർ (േഡാ. ആരതിക്കും അരുണിനും ഒരു മകനുണ്ട്.) വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. നേരിടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ’’.

േഡാ. ആരതി താൻ എഴുതിയ പുസ്തകത്തിൽ കാൻസറും ഭക്ഷണവും തമ്മിലുള്ള ബന്ധത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നതെങ്കിലും കാൻസറിന്റെ കാരണങ്ങളെകുറിച്ചും വളരെ വിശദമായി വിവരിക്കുന്നുണ്ട്. താൻ ശരിയായ ഭക്ഷണം, കൃത്യ സമയത്ത് കഴിക്കുന്ന വ്യക്തിയായിരുന്നു എന്ന് േഡാക്ടർ പറയുന്നു. ‘‘ എനിക്കു മധുരപലഹാരങ്ങളോടോ പുറത്തുനിന്നുള്ള ഭക്ഷണത്തോടോ പ്രത്യേകിച്ച് ഒരിഷ്ടവും ഇല്ലായിരുന്നു. എന്തെങ്കിലും പരിപാടിയിൽ പങ്കെടുക്കേണ്ടി വന്നാൽ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടായിരുന്നു േപായിരുന്നത്, ’’ കയ്യിലിരുന്ന ഫ്രഷ് ഒാറഞ്ച് ജ്യൂസ് കുടിച്ചുെകാണ്ടാണ് േഡാക്ടർ ഭക്ഷണശീലം ഒാർത്തെടുത്തത്.

അതേസമയം ഭർത്താവ് അരുണിന് മധുരം ഒരുപാട് ഇഷ്ടമായിരുന്നു. മാംസഭക്ഷണവും. ‘‘ വളരുന്ന പ്രായത്തിൽ ഡിഡിറ്റി േപാലുള്ള രാസപദാർഥങ്ങളുമായുള്ള സമ്പർക്കത്തിനു തങ്ങളുെട േരാഗത്തിൽ പങ്കുണ്ടെന്നാണ് േഡാ. ആരതി പറയുന്നത്. ഡിഡിറ്റിയും മറ്റു കീടനാശിനികളും ഉൾപ്പെടുന്ന രാസപദാർഥങ്ങൾ ശരീരത്തിൽ അടിഞ്ഞു കൂടുകയും െകാഴുപ്പുേകാശങ്ങളിൽ ഒട്ടിപ്പിടിച്ചിരിക്കുകയും െചയ്യും. ഈ രാസപദാർഥങ്ങൾ മനുഷ്യരുെടയും മൃഗങ്ങളുെടയും േഹാർമോൺ വ്യവസ്ഥയിൽ കൈകടത്തി കാൻസറിനു കാരണമാവുകയും പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഡിഎൻഎയ്ക്കു േകടുവരുത്തുകയും െചയ്യുന്നുവെന്ന് േഡാക്ടർ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

രാസപദാർഥങ്ങൾ, കീടനാശിനികൾ, മലിനീകരണം േപാലുള്ള ബാഹ്യഘടകങ്ങൾ എന്നിവ നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ ആളുകൾ ഡയറ്റിൽ ശ്രദ്ധ െചലുത്തണമെന്ന് േഡാക്ടർ നിർദേശിക്കുന്നു.

‘‘ സർക്കാർ വായു മലിനീകരണം നിയന്ത്രിക്കുന്നതിനു പകരം പ്രതിമകൾ ഉണ്ടാക്കും. അതുെകാണ്ട് നമ്മൾ നമ്മളെ തന്നെ ആശ്രയിച്ച് നമ്മുെട ഭക്ഷണശീലങ്ങൾ മെച്ചപ്പെടുത്താനും ജീവിതരീതി മാറ്റാനുമുള്ള ശരിയായ നടപടികൾ സ്വീകരിക്കണം.’’

ജീവിതരീതി മാറ്റണം

കാൻസറിന്റെ കാരണങ്ങളിൽ വെറും പത്ത് ശതമാനം മാത്രമെ പാരമ്പര്യത്തിനും ബാഹ്യഘടകങ്ങൾക്കും പങ്കുള്ളൂ എന്ന വസ്തുതയിൽ നിന്നാണ് ഭക്ഷണരീതിക്കും ജീവിതരീതിക്കും പ്രാമുഖ്യം നൽകണമെന്ന ആശയം ഉയർന്നുവന്നത്. 30 മുതൽ 35 ശതമാനം കാൻസറിനും ഭക്ഷണരീതിയുമായി ബന്ധമുണ്ട്. 25 മുതൽ 30 ശതമാനം കാൻസർ മരണങ്ങൾ പുകയില കാരണവും 15 – 20 ശതമാനം അണുബാധ കാരണവും സംഭവിക്കുന്നു എന്നാണ് േഡാക്ടറുെട പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ സ്വയം സുരക്ഷിതരാകാൻ ശരീരഭാരത്തിൽ ശ്രദ്ധ ഉണ്ടാവുകയും കൃത്യമായി വ്യായാമം െചയ്യുകയും വേണം. സമീകൃതാഹാരം കഴിക്കുകയും മദ്യം, പുകവലി എന്നിവ ഉപേക്ഷിക്കുകയും വേണം.

ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്

കാൻസറിനു കാരണമാകാവുന്ന ഭക്ഷണം ഉപേക്ഷിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണത്തിന്റെ ഉപയോഗം കൂട്ടുകയും വേണമെന്നാണ് േഡാക്ടറുെട നിർദേശം. ഇന്ത്യക്കാർ മധുരമടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുമെന്നും അവരുെട ഡയറ്റിൽ കാർബോഹൈഡ്രേറ്റ് അളവ് കൂടുതലായിരിക്കുമെന്നാണ് േഡാ. ആരതിയുെട അഭിപ്രായം. അതിന് ഉദാഹരണവും അവർ നിരത്തുന്നുണ്ട്. ‘‘ േചാറിനൊപ്പമോ റൊട്ടിക്കൊപ്പമോ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് കറി. ഇതിൽ അന്നജത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇത് ഒഴിവാക്കുക തന്നെ വേണം.’’

ചിലർക്കു കാർബോഹൈഡ്രേറ്റ് അളവു കുറയ്ക്കുന്നത് സഹായകരമാണെങ്കിലും അതു തുടരുക പ്രയാസമാണ്. ഉദാഹരണത്തിന് കീറ്റോജെനിക് ഡയറ്റ് ( െകാഴുപ്പിന്റെ അളവ് കൂടുതലും പ്രോട്ടീനിന്റെ അളവ് കുറവും കാർബോഹൈഡ്രേറ്റ് അളവ് വളരെ കുറവും ഉള്ള ഡയറ്റ്) കീമോതെറപ്പിക്കു വിധേയരാകുന്നവരിൽ ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ആഹാരമില്ലാത്ത അവസ്ഥയിലോ കാർബോഹൈേഡ്രറ്റ് കുറഞ്ഞ ഡയറ്റ് പിന്തുടരുന്ന അവസ്ഥയിലോ കരൾ ഉൽപാദിപ്പിക്കുന്നതാണ് കീറ്റോൺ ഘടകങ്ങൾ (ഫാറ്റി ആസിഡുകളുെട ഉപോൽപന്നം). കാൻസർ േകാശങ്ങൾക്ക് ഇവയെ വിഘടിപ്പിക്കാൻ (മെറ്റബോളൈസ്) കഴിവില്ല. ഇതു കാൻസർ കോശങ്ങളുെട നിലനിൽപിനെ ബാധിക്കും. പക്ഷേ ഈ ഡയറ്റ് പിന്തുടരുക വളരെ വിഷമമേറിയ കാര്യമാണ്. മാത്രമല്ല എത്രമാത്രം െകാഴുപ്പ് കഴിക്കാനാകും എന്നതും വിഷയമാണ്– േഡാക്ടർ പറയുന്നു.

സന്തോഷകരമായ വാർത്ത ഇന്ത്യൻ പാചകരീതിയിൽ മഞ്ഞൾ, കറുവപ്പട്ട, ഗ്രാമ്പൂ, കുങ്കുമപ്പൂവ് തുടങ്ങിയ േചരുവകൾ ധാരാളമായി ഉപയോഗിക്കപ്പെടുന്നു എന്നതാണ്. ഇവയ്ക്കെല്ലാം കാൻസറിനെ നേരിടാനുള്ള കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പക്ഷേ ആധുനിക ജീവിതശൈലിയും ഭക്ഷണരീതിയും ആ സംരക്ഷണഫലങ്ങളെ ക്ഷയിപ്പിക്കുകയാണ് െചയ്തത്.

കാൻസറിനെ ഫലപ്രദമായി നേരിടുന്നതിൽ ഫോളിക് ആസിഡ്, വൈറ്റമിൻ ഡി, േതയിലയിലെ പോളിഫിനോളുകൾ എന്നിവയ്ക്കുള്ള പങ്കിനെക്കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്. ഇന്ത്യക്കാരുെട ചായയിൽ (തിളച്ചുെകാണ്ടിരിക്കുന്ന വെള്ളത്തിൽ തേയില ഇട്ട് തിളപ്പിച്ചുണ്ടാക്കുന്ന ചായ – hot brewed tea) ആന്റിഒാക്സിഡന്റ് ഗുണങ്ങളുള്ള പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ടെന്ന് േഡാക്ടർ അഭിപ്രായപ്പെടുന്നു.

കാൻസർ ശസ്ത്രക്രിയ കഴിഞ്ഞവർക്കും കീമോതെറപ്പിയുെട അനന്തരഫലങ്ങൾ അനുഭവിക്കുന്നവർക്കും വേണ്ടിയുള്ള നിർദേശങ്ങളും റെസിപ്പികളും േഡാ. ആരതിയുെട പുസ്തകത്തിലുണ്ട്. കീമോതെറപ്പിക്കു വിധേയരാകുന്നവർക്ക് ഉണ്ടാകുന്ന ഒാക്കാനവും വായ്പുണ്ണും നേരിടാൻ െചറിയ അളവിൽ, കൂടുതൽ തവണകളായി ഭക്ഷണം കഴിക്കണം. ഗ്രീൻ ടീ, സൂപ്പ് ഉൾപ്പെടെ ധാരാളം ദ്രാവകങ്ങളും കുടിക്കണം. വായിലെ വ്രണങ്ങൾക്കു േബക്കിങ് സോഡ െകാണ്ട് കഴുകാം. ശസ്ത്രക്രിയ കഴിഞ്ഞ് മുറിവുണങ്ങാൻ വീറ്റ് ഗ്രാസ് (മുള െപാട്ടി, ഏഴ് മുതൽ ഒൻപത് ദിവസം കഴിഞ്ഞുള്ള േഗാതമ്പിന്റെ തളിരില) ജ്യൂസ് ഫലപ്രദമാണ്.

ആശയവിനിമയം നടത്തണം

‘‘ കീമോതെറപ്പിയുെട അനന്തരഫലങ്ങളെ കുറിച്ചും കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ചും േരാഗികൾക്കും കൂട്ടിരിപ്പുകാർക്കും വിശദീകരിച്ചുെകാടുക്കേണ്ടതുണ്ട്. സ്തനാർബുദം വന്ന എന്റെ ഒരു സുഹൃത്തിനു ഇത്തരത്തിലുള്ള ഉപദേശങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതുെകാണ്ട് ആദ്യഘട്ട കീമോതെറപ്പി കഴിഞ്ഞപ്പോൾ തന്നെ അവർക്കു ഭക്ഷണമൊന്നും കഴിക്കാൻ സാധിക്കാതെ വന്നു. തുടർന്ന് ഡീഹൈഡ്രേഷൻ ഉണ്ടാവുകയും അണുബാധ കാരണം ആശുപത്രിയിലാവുകയും െചയ്തു’’, േഡാ. ആരതി ഒാർമിക്കുന്നു.

േഡാ. ആരതിയുെട അഭിപ്രായത്തിൽ ഭൂരിഭാഗം േഡാക്ടർമാരും നന്നായി ആശയവിനിമയം നടത്തുന്നവരല്ല. വിശദാംശങ്ങൾക്കു പകരം ആധികാരികമായ പ്രഖ്യാപനങ്ങളാണ് നടത്താറുള്ളത്. ഇതുമൂലം േരാഗികൾക്കും അവരെ പരിചരിക്കുന്നവർക്കും ഒരു തീരുമാനം എടുക്കാൻ സാധിക്കാതെ വരുന്നു.

‘‘എന്റെ ഭർത്താവ് ചാക്കോയുെട ചികിത്സ ഡൽഹിയിെല ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു. കാൻസർ ചികിത്സയ്ക്ക് ഒരു ഒാങ്കോളജിസ്റ്റ്, കൗൺസലർ, ഡയറ്റീഷൻ, പാലിയേറ്റീവ് െകയർ വിദഗ്ധൻ, സർജൻ, റേഡിയോളജിസ്റ്റ് എന്നിവർ അടങ്ങിയ ഒരു ടീം ആയിരിക്കണം എന്ന വസ്തുതയ്ക്കു ഘടകവിരുദ്ധമായി ചാക്കോയെ ചികിത്സിച്ചത് ഒരു ഒാങ്കോളജിസ്റ്റ് മാത്രമായിരുന്നു. ഇത്തരം ഒരു ടീം ഉണ്ടെങ്കിൽ ചികിത്സയുെട സാധ്യതകൾ, ഒാരോ ഘട്ടത്തിലും എന്തു പ്രതീക്ഷിക്കണം തുടങ്ങിയ കാര്യങ്ങളുെട പൂർണരൂപം േരാഗികൾക്കു ലഭിക്കാൻ സഹായിക്കും. ഇതിനു പകരം കുറേശ്ശയായി ആണ് വിവരങ്ങൾ േരാഗികൾക്കു ലഭിക്കുന്നത്, േഡാ. ആരതി പറയുന്നു. ഭാഗ്യവശാൽ ചാക്കോയുെട കാര്യത്തിൽ ഒാരോ ഘട്ടത്തിലും വിശദീകരണങ്ങളും അറിവും നൽകി േഡാ. ആരതി കൂടെയുണ്ടായിരുന്നു.

തന്റെ പുസ്തകത്തിന്റെ അവസാന ഭാഗത്ത് േഡാക്ടർ ഭർത്താവിന്റെ കാൻസറിനെക്കുറിച്ച് വിശദമായി കുറിക്കുന്നുണ്ട്. കീമോതെറപ്പിയിൽ നിന്ന് ഇടവേള എടുത്തു, യു.എസ്സിൽ മരുന്നു പരീക്ഷണത്തിനു തയാറായ സാഹചര്യവും വിശദീകരിക്കുന്നു. ഫലം വളരെ കുറച്ചു നാൾ മാത്രമെ നീണ്ടുനിന്നുള്ളൂവെങ്കിലും ആ പരീക്ഷണം വിജയമായിരുന്നു എന്നാണ് േഡാക്ടർ പറയുന്നത്. കാരണം ആറ് മാസത്തോളം കീമോതെറപ്പി ഇല്ലാതെ ചാക്കോ മുന്നോട്ടു േപായി.

‘‘ ഗവേഷണം എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. മാത്രമല്ല നമുക്ക് ഏറ്റവും പുതിയ വിവരങ്ങളെക്കുറിച്ചുള്ള അറിവും വേണം. സാധാരണ േഡാക്ടർമാർ പറയുന്നത് ഇന്റർനെറ്റിൽ നോക്കരുതെന്നാണ്. പക്ഷേ എനിക്ക് അതിനോട് യോജിപ്പില്ല. ’’ േഡാ. ആരതി നിലപാട് വ്യക്തമാക്കുന്നു.

2015ൽ ചാക്കോ മരണത്തിനു കീഴടങ്ങി. എങ്കിലും ചികിത്സാ തിരഞ്ഞെടുപ്പു സംബന്ധിച്ച സത്യസന്ധമായ ചർച്ചകൾ, ഒാരോ ചികിത്സയ്ക്കും ഉള്ള േപാരായ്മകൾ, സാന്ത്വനപരിചരണത്തിനായുള്ള തയാറെടുപ്പ്, ഏറ്റവുമൊടുവിൽ ഭർത്താവിന്റെ അവസാനദിനങ്ങൾ എന്നിവ ഉൾപ്പെട്ട േഡാ. ആരതിയുെട കാൻസറിനൊപ്പമുള്ള യാത്രാനുഭവങ്ങൾ പ്രതിഫലിപ്പിക്കുന്നൊരു വസ്തുതയുണ്ട്. നന്നായി ആശയവിനിമയം െചയ്യുന്നത് കാൻസറിന്റെ ചികിത്സയെ എളുപ്പമാക്കില്ലെങ്കിലും കൈകാര്യം െചയ്യാവുന്ന ഒന്നാക്കി മാറ്റും എന്ന വസ്തുത.

േരാഗികൾക്കു മാത്രമല്ല പരിചരിക്കുന്നവർക്കും പിന്തുണ ആവശ്യമാണ്. സ്വന്തം അമ്മയുെട പാചകക്കുറിപ്പുകൾ ഉൾപ്പെടുന്ന പുസ്തകം തയാറാക്കാനായി സമയം കണ്ടെത്തിയത്, ചാക്കോയുെട വിയോഗവ്യഥയിൽ നിന്നു പുറത്തുകടക്കാൻ േഡാ. ആരതിക്കു സഹായകമായി. ചാക്കോയുെട മരണശേഷം 2016ലാണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്.

സ്വന്തം പുസ്തകത്തിന്റെ പ്രമോഷനുമായി തിരക്കിലാണ് േഡാ. ആരതി. ‘‘ അച്ഛന്റെ മരണം എന്റെ മകനെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. അതുകാരണം അവന് ഈ പുസ്തകം വായിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല’’ തന്റെ പുസ്തകം മകൻ വായിക്കുമെന്നും അഭിപ്രായം പറയുമെന്നും പ്രതീക്ഷിച്ച് േഡാ. ആരതി പറഞ്ഞുനിർത്തി.