Monday 04 February 2019 05:00 PM IST

അച്ഛനെപ്പോലെ മിമിക്രി താരമായ കഥ പറഞ്ഞ് കാളിദാസ് ജയറാം!

Vijeesh Gopinath

Senior Sub Editor

kalidas-mmmi ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

അച്ഛൻ ജയറാമിനെ പോലെ മകനും മിമിക്രി നല്ല വശമുണ്ട്. കോളജ് കാലഘട്ടത്തിലാണ് കാളിദാസ് മിമിക്രി അവതരിപ്പിച്ച് കൂട്ടുകാരുടെ ഇഷ്ടം നേടിയത്. തമിഴ് നടന്മാരായ വിജയ്‌യേയും സൂര്യയെയുമെല്ലാം അസ്സലായി അനുകരിക്കാറുള്ള കാളിദാസിന് മിമിക്രിയെ കുറിച്ച് ചിലത് പറയാനുണ്ട്.  

"ലയോളയിൽ വിസ്കോമും ബികോമും തലമുറകളായി ശത്രുതയിലാണ്. കൂവിത്തോൽപിക്കലൊക്കെ ചെറിയ തന്ത്രങ്ങൾ മാത്രം. അതിലും വലിയ യുദ്ധങ്ങൾ ലയോള കണ്ടിട്ടുണ്ട്. പക്ഷേ, ഭാഗ്യത്തിന്  മിമിക്രിയുമായി സ്റ്റേജിൽ നിന്നപ്പോഴൊന്നും ആരും കൂകിയില്ല. അതിനു കാരണമുണ്ട്, ‘ശത്രുപാളയത്തിലെ’ പല പരിപാടികൾക്കും ഞാൻ ‘ഗസ്റ്റായിരുന്നു.’ വിജയ്‌യേയും സൂര്യയെയുമെല്ലാം അനുകരിക്കും.

വലിയൊരു ‘ഭീകരാവസ്ഥയില്‍’ നിന്ന് രക്ഷപ്പെടാനാണ് മിമിക്രി പഠിച്ചത്. ലയോള കാലത്ത് നല്ല തടിയനായിരുന്നു. 110 കിലോ വരെ പോയിട്ടുണ്ട്. എന്റെ വണ്ണവും വയറുമൊക്കെ കണ്ടപ്പോൾ സീനിയേഴ്സ് ഉറപ്പിച്ചു, ആ വർഷത്തെ ഓണാഘോഷത്തിന് മാവേലി – കാളിദാസ് ജയറാം.  

രക്ഷപ്പെടാൻ വേറൊരു വഴിയുമില്ല. കയ്യും കാലും പിടിച്ചു നോക്കി. അവസാനം അവർ ഒരു ഓപ്ഷൻ വച്ചു. മാവേലി അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രോഗ്രാം വേണം. എനിക്ക് പാട്ടും ഡാൻസുമൊന്നും അറിയില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു. ഞാൻ രണ്ടും കൽപിച്ചു പറഞ്ഞു–‘‘മിമിക്രി... അത് അടിപൊളിയായി ചെയ്യും.’’ അതോടെ മാവേലിയിൽ നിന്ന് രക്ഷപ്പെട്ടു. അതിനുവേണ്ടിയാണ് മിമിക്രി പഠിച്ചെടുത്തത്."- കാളിദാസ് ജയറാം പറയുന്നു.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...