അപകടകാരികളായ പാണ്ടകൾക്കിടയിൽ വീണ പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷാ ജീവനക്കാർ. ചൈനയിലെ ഒരു കാഴ്ച ബംഗ്ലാവിലാണ് സംഭവം നടന്നത്. എട്ടു വയസ്സുകാരിയാണ് മൃഗങ്ങളെ കണ്ടു നടക്കുന്നതിനിടയിൽ പാണ്ടകളെ പാർപ്പിച്ചിരുന്ന കിടങ്ങിലേക്ക് വീണത്.
താഴ്ചയുള്ള കിടങ്ങിലേക്ക് വീണ കുട്ടിയുടെ അടുത്തേക്ക് പാണ്ടകള്‍ എത്തി. എന്നാൽ പാണ്ടകള്‍ അവളെ ഉപദ്രവിച്ചില്ല. സുരക്ഷാ ജീവനക്കാര്‍ നീണ്ട വടി ഉപയോഗിച്ച് കുട്ടിയെ പിടിച്ചു കയറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
പാണ്ടകൾ കൂടുതൽ അടുത്തെത്തിയതോടെ പെൺകുട്ടി പേടിച്ച് നിലവിളിച്ചു. ഇതോടെ സുരക്ഷാ ജീവനക്കാരന് ചുറ്റിലും സ്ഥാപിച്ച വേലിയിളക്കി അതിലൂടെ കയ്യിട്ട് കുട്ടിയെ വലിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.