Friday 23 October 2020 11:56 AM IST : By സ്വന്തം ലേഖകൻ

അച്ഛന്റെ അരുതാത്ത ബന്ധം കണ്ടുപിടിച്ചത് 10 വയസുകാരി മകള്‍, അതിന്റെ പേരില്‍ ആ കുഞ്ഞ് അനുഭവിച്ചത്; കുറിപ്പ്

kala-fb-2

ഭര്‍ത്താവിന്റെ അനിയനുമായി അരുതാത്ത ബന്ധം സൂക്ഷിച്ച സ്ത്രീ... അതിന്റെ പേരില്‍ ഒരു കുടുംബം ശിഥിലമായ അനുഭവം പങ്കുവയ്ക്കുകയാണ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല. അച്ഛന്റെ ബന്ധം കണ്ടുപിടിച്ചതിന്റെ പേരില്‍... അതിനെതിരെ സാക്ഷി നിന്നതിന്റെ പേരില്‍ ആ കുഞ്ഞ് അനുഭവിച്ച മനോവേദനയും കുറിപ്പിലൂടെ തുറന്നു പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം; 

കൂട്ടുകാരി പറഞ്ഞു, അവളുടെ അയല്‍വാസി സ്ത്രീയുടെ കഥ.. 

അവളുടെ ഉറ്റ സുഹൃത്തിന്റെ... 

അവരൊരു  പ്രഫഷണല്‍  ആണ്.. 

 അവരും ഭാര്തതാവിന്റെ അനിയനും തമ്മില്‍ വളരെ കാലമായി ഗാഢമായ ഒരു ബന്ധമുണ്ടായിരുന്നു.. 

മൂത്തമരുമകള്‍ കുടുംബത്തെ നല്ലവളും, ഭാര്തതാവിന്റ പ്രിയപെട്ടവളും ആയി.. 

 അമ്മായിയമ്മയുടെ വലം കൈ ആകുക എന്നാല്‍ പിന്നെ അതൊരു വിജയമാകുക ആണല്ലോ.. 

അനിയന്റെ വിവാഹം, ചേട്ടത്തിയുടെ നാട്ടില്‍ നിന്നും അവര്‍ക്ക് പരിചയമുള്ള പെണ്‍കുട്ടിയെ തന്നെ തിരഞ്ഞെടുത്തു.. 

  അനിയന്റെ ഭാര്യയുമായി വളരെ സൗഹൃദം, സ്‌നേഹം ഒക്കെ ആയി കാലങ്ങള്‍ നീങ്ങി.. 

   ഒരു സാഹചര്യത്തില്‍, അനിയത്തി മനസ്സിലാക്കി തന്റെ ഭാര്തതാവും ചേട്ടത്തിയും തമ്മില്‍ അരുതാത്ത ബന്ധമുണ്ടെന്ന്.. 

   അവള്‍ക്കു തെളിവില്ല ആരെയും പറഞ്ഞു ബോധ്യപ്പെടുത്താന്‍.. 

കുടുംബത്തില്‍ എല്ലാവരും ചേട്ടത്തിയോടൊപ്പം നിന്ന് അവളെ കുറ്റപ്പെടുത്തി.. 

അനിയത്തിയുടെ വീട്ടുകാര്‍ വഴക്കിനു എത്തി... 

അനിയന്റെ പത്ത് വയസ്സുകാരി 

മകള്‍ അമ്മ പറയുന്നത് സത്യമെന്നു പറഞ്ഞത്...,നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കാരണമായി.. 

അതോടെ അനിയന്‍ ഭാര്യയോടൊപ്പം മകളെയും കളഞ്ഞു.. 

 കുട്ടിയും അച്ഛനും തമ്മില്‍ നല്ല ബന്ധമായിരുന്നു.. 

അതിന്റെ വേദന കുഞ്ഞിന്റെ  ഉള്ളില്‍ ഉണ്ട്. 

''  പത്ത് വയസ്സേ ഉള്ളെങ്കിലും അമ്മയെപ്പോലെ ഒരു അഹങ്കാരി ആണ് മകള്‍.. 

ഡിവോഴ്‌സ് ചെയ്യിപ്പിച്ചു 

അനിയനെ എത്രയും വേഗം രണ്ടാമത് വിവാഹം കഴിപ്പിക്കണം.. 

അനുഭവിക്കട്ടെ അവളുടെ മകള്‍.. എന്റെ പേരിലുള്ള ആരോപണം മാറ്റുകയും വേണം.. 

എന്റെ മക്കള്‍ വളരുക ആണ്.. '''

അവര്‍ പറഞ്ഞത് എന്റെ കൂട്ടുകാരി എന്നോട് ആവര്‍ത്തിച്ചു.. 

 അവരും അനിയനും തമ്മിലുള്ള ബന്ധം ഈ ലോകത്ത് അറിയുന്ന ഒരാള്‍ എന്റെ സുഹൃത്താണ്.

     ഫെമിനിസം വേണമെന്ന് വാദിക്കുമ്പോള്‍, 

പലപ്പോഴും ഇതേ പോലെ ചിലരുടെ ഭാഗങ്ങള്‍ മനസ്സിലേയ്ക്ക് ഓടി എത്തും.. 

ആരാണ് സ്ത്രീയുടെ ശത്രുക്കള്‍? 

പുരുഷനോ അതോ അവളുടെ വര്‍ഗ്ഗം തന്നെയോ !

    '' അമ്മായിഅമ്മ അവളുടെ പോക്കറ്റില്‍ ആണ്, 

അമ്മായിഅപ്പന് അങ്ങനെ റോള്‍ ഇല്ല.. 

 യോഗ, മെഡിറ്റേഷന്‍ ക്ലാസ്സ്  എന്ന് വേണ്ട അവളും  അമ്മായിയമ്മയും എവിടെയും ഒന്നിച്ചാണ് കമ്പനി.. 

 ആ കുടുംബത്തിലെ മറ്റു സ്ത്രീകളുടെ കൂട്ടുകാരിയും അവരാണ്..  അവിടെ അവള്‍ പറയുന്നതേ ആളുകള്‍ വിശ്വാസിക്കു..

 അനിയനെ എത്രയും പെട്ടന്ന് മറ്റൊരു വിവാഹം കഴിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം.. 

ആ കുഞ്ഞിനോട് പോലും അവള്‍ക്ക് പക ആണ്... 

ഉറ്റ ചങ്ങാതി ആണേലും എനിക്ക് ഭയമാകുന്നു കല, അവളെ... 

എന്റെ സുഹൃത്തിന്റെ വാക്കുകള്‍ തമരു കണക്കേ  നെഞ്ചില്‍ തുളച്ചു കേറി... 

അച്ഛന്റെ സ്‌നേഹം നിഷേധിച്ച ഒരു കുഞ്ഞിന്റെ കണ്ണുകളിലെ ദയനീയത.. 

ചില അനുഭവങ്ങള്‍, മറ്റു ചിലരുടെ കഥയായി മുന്നില് വരും... 

കാലമാണല്ലോ വലിയ സത്യം.. 

കര്‍മ്മഫലം എന്നൊന്ന് ഉണ്ടെന്ന് ഒരു വിശ്വാസമുണ്ട്.. 

 മുന്നോട്ട് നീങ്ങട്ടെ അവളും കുഞ്ഞും.. 

ഞാനും സുഹൃത്തും പരസ്പരം പറഞ്ഞു, 

പ്രാര്‍ത്ഥനയോടെ.... 

കല, കൗണ്‍സിലിംഗ് സൈക്കോളജിസ്‌റ്റ്