Wednesday 11 July 2018 05:03 PM IST : By സ്വന്തം ലേഖകൻ

ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ലാത്ത ചില ഭക്ഷണ പദാർത്ഥങ്ങൾ ഇവയൊക്കെയാണ്

177030958

പഴങ്ങളോ പച്ചക്കറികളോ ഇറച്ചിയോ മീനോ ധാന്യങ്ങളോ എന്തും ഏതും കേടില്ലാതെ എത്ര ദിവസം വേണമെങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്നാണ് പലരുടെയും വിശ്വാസം. അത് ഒട്ടൊക്കെ ശരിയാണെങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കരുതാത്ത, അല്ലങ്കിൽ സൂക്ഷിക്കേണ്ടതില്ലാത്ത ചില ഭക്ഷണ സാധനങ്ങളുമുണ്ട്. സാധാരണ അന്തരീക്ഷ ഊഷ്മാവ് തന്നെയാണ് അവയ്ക്കു നല്ലത്. അത്തരത്തിൽ ചിലതാണ് ചുവടെ.

1. ബദാം, കടല, കശുണ്ടിപ്പരിപ്പ് തുടങ്ങിയവ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. തണുത്താൽ ഇവയുടെ രുചി കുറയും. വായു കടക്കാത്ത ബോക്സിൽ ഇവ ദീർഘകാലം രുചിയോടെയിരിക്കും. 2.വെള്ളരി ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. അഴുകിപ്പോകും. മുറിക്കുള്ളിലെ സാധാരണ ഊഷ്മാവാണ് അവയ്ക്കു നല്ലത്.

3.വെളുത്തുള്ളി സൂക്ഷിക്കാൻ മുറിക്കുള്ളിലെ സാധാരണ താപനിലയാണു യോഗ്യം. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഇവ വേഗം നശിക്കും. തൊലി കളഞ്ഞ ശേഷം ഒരു ദിവസത്തോക്കോ മറ്റോ വെളുത്തുള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

5. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ തക്കാളി വേഗത്തിൽ അഴുകിപ്പോകും. അളവിൽ കൂടുതൽ ഉണ്ടെങ്കിൽ വൃത്തിയുള്ള പ്രതലത്തിൽ നിരത്തിയിടാം.

6. തേൻ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കട്ടപിടിക്കും.

7. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ സവാള അഴുകിപ്പോകും.

8. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഉരുളക്കിഴങ്ങിന്റെ രുചി കുറയും.

9. കട്ട പിടിച്ച് ഉപയോഗിക്കാൻ പ്രയാസമാകുമെന്നതിനാൽ

ഒരു തരത്തിലുള്ള എണ്ണയും ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല.

10. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ബ്രെഡിന് രുചി വ്യത്യാസം ഉണ്ടാകും.

കൂടാതെ മത്തങ്ങ, മാങ്ങ, കോഫി, തണ്ണിമത്തൻ, ഏത്തപ്പഴം, കേക്ക് എന്നിവയും ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല.