Thursday 13 June 2019 07:19 PM IST : By സ്വന്തം ലേഖകൻ

‘ജീവന്‍ രക്ഷിക്കുന്ന അമാനുഷികരല്ല അവർ’; ഡോക്ടറുടെ തലയോട്ടി അടിച്ചുടച്ച സംഭവം; ഡോക്ടറുടെ കുറിപ്പ്

doctor

പരിശീലനത്തിനെത്തിയ ജൂനിയർ ഡോക്ടറെ രോഗിയുടെ ബന്ധു മർദ്ദിച്ച സംഭവത്തിൽ രാജ്യമൊട്ടുക്കും പ്രതിഷേധം അലയടിക്കുകയാണ്. കൊൽക്കത്തയിൽ നിന്നുള്ള ഡോക്ടർ പരിബഹ മുഖർജിയാണ് കൊടൂരമായ ആക്രമണത്തിന് ഇരയായായിരിക്കുന്നത്. കണ്ണില്ലാത്ത ക്രൂരതയ്ക്കൊടുവിൽ ഡോക്ടറുടെ തലയോട്ടിക്ക് മാരക ക്ഷതം ഏൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പൊതു സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്നൊരു കുറിപ്പ് പങ്കു വയ്ക്കുകയാണ് ഡോക്ടർ ഷിനു ശ്യാമളന്‍.

ജീവൻ രക്ഷിക്കുന്ന അമാനുഷികരല്ല ഡോക്ടർമാരെന്നും അവരെ മനുഷ്യരായി കാണണമെന്നും ഡോക്ടർ ഷിനു കുറിക്കുന്നു. ഒരു രോഗി മരണപ്പെട്ടു എന്നു പറഞ്ഞു ഒരു ആശുപത്രിയും ജീവനക്കാരെയും തല്ലി കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ കുറിക്കുന്നു.

ഈ മനസ്സുകൾക്ക് ഐഫൽ ഗോപുരത്തേക്കാൾ ഉയരം! മൂന്നടി പൊക്കമുള്ള ‘മാലാഖ’യെ ജീവിതത്തിലേക്ക് ക്ഷണിച്ച ആറടിക്കാരൻ പറയുന്നു, ‘ഇഷ്ടം മനസ്സിലല്ലേ’

അരിശം മൂത്ത ഭർത്താവ് ഓടുന്ന കാറില്‍ നിന്നും ഭാര്യയെ തള്ളിയിട്ടു; കൊലപാതകശ്രമത്തിന് തെളിവായി വിഡിയോ ദൃശ്യങ്ങൾ!

‘ആരോടും ദേഷ്യം ഇല്ല, ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ട്, ഞങ്ങൾക്ക് സ്വസ്ഥമായി ജീവിക്കണം’! മറുപടിയുമായി അമ്പിളിദേവി

ഇനി 9 ദിവസം കൂടി! വിനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഷ്ണുപ്രിയ, വിവാഹം 20 ന്

ഡോക്ടർ ഷിനുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

അടിച്ചുടച്ച ഒരു തലയോട്ടിയാണിത്. ഒരു ഡോക്ടറുടെ തലയോട്ടി. ഗുരുതരാവസ്ഥയിലാണ് അദ്ദേഹം. 85 വയസ്സുള്ള രോഗി മരണമടഞ്ഞതിന് തുടർന്ന് ഒരു ഡോക്ടറെ തല്ലി ചതച്ചിരിക്കുന്നു. അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹം.

എല്ലാവരെയും രക്ഷിക്കുവാൻ സാധിച്ചെന്ന് വരില്ല. ശ്രമിക്കുകയെ നിവർത്തിയുള്ളൂ. അമാനുഷിക ശക്തിയൊന്നുമേയില്ല. ഡോക്ടർമാർ ദൈവമേയല്ല. വെറും മനുഷ്യരാണ്.

സമൂഹം ഡോക്ടർമാരെ മനുഷ്യരായി മാത്രം കാണുക. ജീവൻ രക്ഷിക്കുവാൻ അവർ പരമാവധി ശ്രമിക്കും. ആർക്കും അറിഞ്ഞുകൊണ്ട് അപകടം ഒരു ഡോക്ടറും ചെയ്യുമെന്ന് കരുതുന്നില്ല.

ഒരു ഗ്രാമത്തിലെ തലവനായാലും ആരായാലും ജീവൻ ഒരുപോലെയാണ്. രക്ഷിക്കുവാൻ സാധിക്കുമെങ്കിൽ അത് രക്ഷപ്പെടുത്തുവാൻ ഡോക്ടർമാർ ശ്രമിക്കും. പക്ഷെ ഒരു രോഗി മരണപ്പെട്ടു എന്നു പറഞ്ഞു ഒരു ആശുപത്രിയും ജീവനക്കാരെയും തല്ലി കൊല്ലുന്നത് അംഗീകരിക്കാനാകില്ല.

ഡോ. Paribaha Mukherjee കൊൽക്കത്തയിലുള്ള ആശുപത്രിയിൽ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ എന്നു പ്രതീക്ഷിക്കുന്നു. നാളെ ഇന്ത്യയൊന്നാകെ പ്രതിഷേധിക്കുകയാണ്. ആരെയും ബുദ്ധിമുട്ടിക്കാനല്ല, ജോലി കഴിഞ്ഞു ആരോഗ്യത്തോടെ ഞങ്ങൾ വരുന്നതും കാത്തു ഒരു കുടുംബം ഞങ്ങൾക്കുമുണ്ടെന്ന് ഒരു ഓർമ്മപ്പെടുത്തലാണ്.

ഡോക്ടർമാർക്ക് എതിരെ ഉപദ്രവം കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരം ഒരു പ്രതിഷേധം ആവശ്യമാണ്. നിയമം കൈയ്യിലെടുക്കുവാൻ ആരെയും അനുവദിക്കരുത്.
We are human beings too. We need to live. #justicetodoctors.

We are just doctors. We are not God. We don't have any extra natural powers. We will try our level best to save a life. But sometimes v couldn't save everyone's life. It's quite natural. But recently people r not understanding it. They r mob attacking doctors and hospitals. A protest at this time is much needed. It's the need of hour. We need to live and practise safely. After all no one should be allowed to take law into their hands. This picture of skull is of Dr Paribaha who is critically ill at Kolkata hospital due to mob attack. We protest the attacks on doctors.

ഡോ. ഷിനു ശ്യാമളൻ