Tuesday 01 January 2019 06:06 PM IST

എന്നെപ്പോലെ പ്രണവും താല്പര്യമില്ലാതെ സിനിമയിൽ വന്ന് പെട്ടുപോയതാണ്; മനസ്സ് തുറന്ന് മോഹൻലാൽ

Vijeesh Gopinath

Senior Sub Editor

praa2

മകന്‍ പ്രണവിന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് മനസ്സ് തുറന്ന് മോഹന്‍ലാല്‍. പ്രണവിന് അഭിനയിക്കാന്‍ ഒട്ടും താല്പര്യമില്ലായിരുന്നുവെന്നും പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞതെന്നും മോഹന്‍ലാല്‍ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

"പ്രണവിന് അഭിനയിക്കാന്‍ അത്ര താത്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം. ഞാനും സിനിമയില്‍ പെടുകയായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു, പിന്നെ ആ ഒഴുക്കില്‍ പെട്ടുപോയി.

പ്രണവിന്റെ തലമുറയ്ക്ക് ഏറെ സാധ്യതകളുണ്ട്. കൂടുതല്‍ യാത്ര ചെയ്യാനൊക്കെ മകന്റെ പ്രായത്തില്‍ ഞാനും ആഗ്രഹിച്ചിരുന്നു. പല കാരണങ്ങള്‍ കൊണ്ട് കഴിയാതെ പോയി. പ്രണവിന്റെ യാത്രകള്‍ കാണുമ്പോള്‍ എനിക്കും സന്തോഷം തോന്നാറുണ്ട്." - മോഹന്‍ലാല്‍ പറയുന്നു.

അഭിമുഖം പൂർണ്ണമായും പുതിയ ലക്കം വനിതയിൽ വായിക്കാം;