Thursday 10 January 2019 05:24 PM IST : By സ്വന്തം ലേഖകൻ

ചർമ്മം കണ്ടാൽ ‘പ്രായം’ തോന്നും! 26 വയസ്സിലും 62 ന്റെ ചുളിവുകൾ, രോഗത്തെയും തോൽപ്പിച്ചു ഈ മോഡലിന്റെ ആത്മവിശ്വാസം

sarakkk5

26 വയസ്സിന്റെ നിറയൗവനം, തൊഴിൽ മോഡലിങ്. പക്ഷെ, സാറ ഗൂർട്ട്സിനെ ആദ്യമായി കാണുന്നവർക്ക് അത് വിശ്വസിക്കാൻ പ്രയാസമാണ്. കാരണം പടുവൃദ്ധയെ പോലെ അവളുടെ തൊലിപ്പുറത്ത് നിറയെ ചുളിവുകൾ വീണിട്ടുണ്ട്. ഒരു മോഡലിന് വേണ്ടതായ പ്രത്യേകതകൾ ഒന്നും തന്നെയില്ല. പക്ഷെ, സാറയെ അടുത്തറിയുന്നവർക്ക് അവളുടെ പോരാട്ടത്തിന്റെ കഥയറിയാം. അവൾ സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് അറിയാം. സ്വന്തം കുറവുകൾ തരണം ചെയ്ത് മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമാണ് സാറയുടെ ജീവിതം. 

sarakkk1

പത്തു വയസ്സ് വരെ ഒരു സാധാരണ പെൺകുട്ടിയായിരുന്നു സാറ. അതിനുശേഷം ശരീരത്തിൽ വന്ന ചെറിയ മാറ്റങ്ങൾ അപൂർവ  രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു. ഡൺലോസ് സിൻഡ്രോം എന്ന രോഗമായിരുന്നു സാറയ്‌ക്ക്. കണക്റ്റിവ് ടിഷ്യു ഡിസോഡറാണിത്. ചർമ്മത്തിലെ കൊളാജന് സംഭവിക്കുന്ന തകരാറാണ് അപൂർവമായ ഈ രോഗം. ചർമ്മം ശരീരത്തിൽ നിന്നും വേർപെട്ട് ഒരു പ്ലാസ്റ്റിക് കവർ ധരിച്ച പോലെ തോന്നിക്കും. 

sarakkk2

കൈവിടരുത്, ഒരു ‘കൈ’ തന്നെ വേണം കരപറ്റാൻ; കണ്ണീർക്കയത്തിൽ നിന്നും ജിൽസൺ കേഴുന്നു; അറിയണം ഈ വേദന

sarakkk4

‘ജീവൻ പോകുമെന്നറിഞ്ഞിട്ടും ഓടിയെത്തിയവർ’; നിപ്പക്കാലത്ത് തുണയായവരെ സംരക്ഷിക്കണം; ഡോക്ടറുടെ കുറിപ്പ്

sarakkk3

ചോരപുരണ്ട ഡ്രസുമായി ടോയ്‍ലെറ്റിൽ കാത്തു നിൽപ്പാണവർ; അമ്മമാരറിയാൻ,‘ഷീ പാഡിന്റെ’ അവസ്ഥയിതാണ്

ഭക്ഷണത്തിനിടെ സുഹൃത്തുക്കളുടെ ‘റാഗിങ്’ അതിരുവിട്ടു; തീൻമേശയടക്കം വലിച്ചെറിഞ്ഞ് വരൻ!

ഒരാഴ്ചയ്ക്കുള്ളിൽ മുടി കൊഴിച്ചിലിന് ഫുൾസ്റ്റോപ്പ്; ഇതാ ഏറ്റവും മികച്ച ആറ് പ്രതിവിധികൾ!

ആദ്യ കാലത്ത് ഗുരുതര പ്രശ്നങ്ങളൊന്നും നേരിട്ടില്ലെങ്കിലും 22, 23 വയസ്സായപ്പോൾ സാറ തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ കഴിയാതെ വന്നു. ഷോർട്ട്സ്, ചെറിയ ടോപ്പുകൾ എല്ലാം ഉപേക്ഷിക്കാൻ നിർബന്ധിതയായി. വല്ലാത്തൊരു അരക്ഷിതാവസ്ഥ ജീവിതത്തെ ബാധിച്ചു തുടങ്ങി. സമൂഹത്തെ അഭിമുഖീകരിക്കാൻ കഴിയാതെ സാറ ഓടിയൊളിച്ചു. എന്നാൽ പ്രിയപ്പെട്ട സുഹൃത്തുക്കൾ സാറയെ കൈവിടാതെ ചേർത്തുപിടിച്ചു. 

സാറ അവളുടെ ഇടുങ്ങിയ ലോകത്തു നിന്ന് പുറത്തുവരണമെന്ന് ആഗ്രഹിച്ചു. അങ്ങനെ കൂട്ടുകാരുടെ നിർബന്ധപ്രകാരം മോഡലിങ്  ചെയ്തുതുടങ്ങി. ജീവിതം എത്ര സുന്ദരമായിരുന്നു എന്ന്  തിരിച്ചറിയുകയായിരുന്നു സാറ. അവൾ കൂടുതൽ പ്രശസ്തയായ ഒരു മോഡൽ ആകാൻ ആഗ്രഹിച്ചു. കാരണം സൗന്ദര്യത്തിന്റെ പൂർണ്ണതയെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടതുണ്ടായിരുന്നു. 

"മറ്റാർക്കുമില്ലാത്ത ഒരു പ്രത്യേകത എനിക്കുണ്ടെന്ന് ലോകത്തെ അറിയിക്കണം. അതാണ് യഥാർത്ഥ സൗന്ദര്യം. അതാണ് നമ്മൾ ആഘോഷിക്കേണ്ടത്. എന്റെ തൊലിയായിരുന്നു എന്റെ ഏറ്റവും വലിയ ദുഃഖം. ഇന്ന് ഞാൻ കരുതുന്നു ലോകത്തിലെ ഏറ്റവും മനോഹരമായ ഒന്നാണ് ഇതെന്ന്. സമൂഹം നിങ്ങളെ  കുറവുകളോട് കൂടി അംഗീകരിക്കേണ്ടതുണ്ട്." - സാറ പറയുന്നു. വിഡിയോ കാണാം;