Saturday 22 September 2018 11:40 AM IST : By സ്വന്തം ലേഖകൻ

ഇന്ധനവിലയിൽ കുരുങ്ങാതെ 10 രൂപയ്ക്ക് 70 കിലോമീറ്റർ വണ്ടിയോടിക്കാം; 5 പ്രകൃതി സൗഹൃദ – ഇലക്ട്രിക് സ്കൂട്ടറുകൾ പരിചയപ്പെടാം

6

ദിനംപ്രതി ഇന്ധനവില റോക്കറ്റ് പോലെ മുകളിലോട്ട് പായുമ്പോൾ എന്താണ് ഇതിനൊരു പരിഹാരമെന്ന് സ്വന്തം വണ്ടി നോക്കി നെടുവീർപ്പിടുന്നവരാണ് മിക്കവരും. പ്രത്യേകിച്ചും ദിവസേന ഇരുചക്രവാഹനം ഉപയോഗിക്കുന്നവർ. എന്നാൽ അതിന് പരിഹാരമുണ്ടെന്ന് പ്രഖ്യാപിച്ച്, രൂപത്തിലും ഗുണത്തിലും ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന പുതുപുത്തൻ പ്രകൃതി സൗഹൃദ– ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാക്കൾ. മണിക്കൂറിൽ കുറഞ്ഞത് 45 കിലോമീറ്റർ വേഗതയും മൂന്ന് മുതൽ നാല് മണിക്കൂർ വരെ ബാറ്ററി കപ്പാസിറ്റിയുമാണ് പുതിയ മോഡലുകൾക്ക് കമ്പനികൾ ഉറപ്പ് നൽകുന്നത്. 70 കിലോമീറ്റർ വരെ വെറും 10 രൂപയുടെ വൈദ്യുതിയിൽ വണ്ടി ഓടുമെന്നാണ് മറ്റൊരു വാഗ്ദാനം. പെട്രൂൾ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ ഇരട്ടി കുറവ്. അന്തരീക്ഷ മലിനീകരണമില്ലന്നത് മറ്റൊരു മെച്ചം.

അത്തരത്തിൽ ഇന്ധന വാഹനത്തിന് പകരം ഉപയോഗിച്ച് തുടങ്ങാവുന്ന 5 ഇലക്ട്രിക് സ്കൂട്ടറുകൾ പരിചയപ്പെടാം

1

ഏതർ 450

1

വില – 1.24 ലക്ഷം

പരമാവധി വേഗം – മണിക്കൂറിൽ 80 കിലോമീറ്റർ

ബാറ്ററി കപ്പാസിറ്റി – 75 കിലോമീറ്റർ

ചാർജ് ചെയ്യേണ്ട സമയം – 4 മണിക്കൂർ (fast charging 1km per minute)

2

ഹീറോ ഇലക്ട്രിക് ഫോട്ടോൺ

2

വില – 84,490

പരമാവധി വേഗം – മണിക്കൂറിൽ 45 കിലോമീറ്റർ

ബാറ്ററി കപ്പാസിറ്റി – 85 കിലോമീറ്റർ

ചാർജ് ചെയ്യേണ്ട സമയം – 6 മുതൽ 8 മണിക്കൂർ വരെ

3

ട്വന്റി ടു ഫ്ളോ

3

വില – 74,740

പരമാവധി വേഗം – മണിക്കൂറിൽ 60 കിലോമീറ്റർ

ബാറ്ററി കപ്പാസിറ്റി – 160 കിലോമീറ്റർ

ചാർജ് ചെയ്യേണ്ട സമയം – 5 മണിക്കൂർ

4

ഹീറോ എൻ.വൈ.എക്സ് ഇ 5

4

വില – 50,490

പരമാവധി വേഗം – മണിക്കൂറിൽ 45 കിലോമീറ്റർ

ബാറ്ററി കപ്പാസിറ്റി – 50 കിലോമീറ്റർ

ചാർജ് ചെയ്യേണ്ട സമയം – 4 മണിക്കൂർ

5

ഒക്കിനിവ പ്രൈസ്

5

വില – 59,889

പരമാവധി വേഗം – മണിക്കൂറിൽ 75 കിലോമീറ്റർ

ബാറ്ററി കപ്പാസിറ്റി – 170-200 കിലോമീറ്റർ

ചാർജ് ചെയ്യേണ്ട സമയം – 6- 8 മണിക്കൂർ ( Lithium-ion battery 1-2 hrs )