നാലു വയസുകാരിയാണ് സുധ്രുതി. പക്ഷേ ക്രിക്കറ്റ് ബാറ്റെടുത്താൽ നല്ല കലക്കൻ ഷോട്ടുകളുടെ റാണിയാകും ഈ കൊച്ചു മിടുക്കി. ഒഡീഷക്കാരിയായ സുധ്രുതിയുടെ തകർപ്പൻ ബാറ്റിങ്ങിന്റെ വിഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറൽ.
ക്രിക്കറ്റ് താരമാകുക എന്നതാണ് ഒഡീഷയിലെ ബലസോര്‍ ജില്ലക്കാരിയായ സുധ്രുതിയുടെ സ്വപ്നം. അതിനുവേണ്ടി ഇപ്പോൾ തന്നെ പരിശീലനവും തുടങ്ങി. മഹേന്ദ്ര സിങ് ധോണിയുടെ കടുത്ത ആരാധിക കൂടിയാണ് സുധ്രുതി. മഹി എന്നാണ് വീട്ടുകാരും ആരാധകരും ഇവളെ വിളിക്കുന്നത്. ഷോട്ടുകളുടെ കാര്യത്തില്‍ മുതിര്‍ന്നവരെ പോലും പിന്നിലാക്കും വിധമാണ് സുധ്രുതിയുടെ പ്രകടനം.
വീടിന്റെ ടെറസില്‍ പ്രാക്ടീസ് ചെയ്യുന്ന ഈ മിടുക്കിയുടെ വിഡിയോ വൈറലായിക്കഴിഞ്ഞു. ഇംഗ്ലണ്ട് താരം ഡാനിയേല വയറ്റ് അടക്കമുള്ള താരങ്ങള്‍ സുധ്രുതിയുടെ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.