Friday 16 October 2020 12:42 PM IST : By സ്വന്തം ലേഖകൻ

വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കടൽക്കരയിലേക്ക്, തിരയിൽപെട്ട് പിഞ്ചു കുഞ്ഞ് മരിച്ചു; ദാരുണം

baby-drowned

വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് കടപ്പുറത്ത് കളിക്കാൻ പോയ രണ്ടു വയസ്സുകാരൻ തിരയിൽപ്പെട്ടു മരിച്ചു. വലിയവേളി യൂണിറ്റ് നമ്പർ പത്ത് എഎം കോട്ടേജിൽ അനീഷ് ആന്റണിയുടെയും സിൽവാനയുടെയും മകൻ എക്കാലിയോയ്ക്ക് ആണ് വീടിനു സമീപത്തെ കടലിൽ ദാരുണാന്ത്യം.

രാവിലെ 10.30ന് കാണാതായ കുഞ്ഞിന്റെ മൃതദേഹം തിരിച്ചലിനിടെ 800 മീറ്റർ അകലെ വേളി പൊഴിക്കരയിൽ  കണ്ടെത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മുതിർന്നവർ കടപ്പുറത്ത് മത്സ്യം വാങ്ങാനായി പോയപ്പോൾ കുഞ്ഞ് പുറത്ത് ഇറങ്ങി  കാണാതാവുകയായിരുന്നുവെന്നു വീട്ടുകാർ പൊലീസിനെ അറിയിച്ചു. 

More