Monday 21 January 2019 05:07 PM IST : By സ്വന്തം ലേഖകൻ

വനിതയുടെ 37 ഇയർ ചലഞ്ച്; ആദ്യ കവറിലെ സുന്ദരി വീണ്ടും മുഖചിത്രം ആയപ്പോൾ!

vanitha-chha

സോഷ്യൽ മീഡിയയിൽ 10 ഇയർ ചലഞ്ച് തകർത്തോടുകയാണ്. നിരവധിപേരാണ് തങ്ങളുടെ 10 വർഷം മുൻപുള്ള ചിത്രങ്ങൾ സൈബർ ലോകത്തെ കൂട്ടുകാർക്കായി പങ്കുവച്ചത്. ഇവിടെ 37 വർഷത്തെ ചലഞ്ചാണ് വനിത മാഗസിൻ വായനക്കാർക്കായി പങ്കുവയ്ക്കുന്നത്. 1975 ൽ വനിതയുടെ ആദ്യ കവറിൽ പ്രത്യക്ഷപ്പെട്ട സുന്ദരി 2012 ൽ വീണ്ടും വനിതയുടെ കവറായി വന്നു. ജൂൺ ആദ്യം അച്ചടിച്ചു വന്ന 750 ാം ലക്കത്തിലാണ് കവറിൽ സുന്ദരിയായ വീട്ടമ്മയായി വീണ്ടും തിളങ്ങിയത്.

കോട്ടയം സ്വദേശിയായ ബീന സൂസൻ വർഗീസാണ് വനിതയുടെ ആദ്യ മുഖചിത്രമായത്. ആദ്യമായി വനിതയുടെ മുഖചിത്രമാകുമ്പോൾ കോട്ടയം ബിസിഎം കോളജിലെ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു ബീന. അന്നത്തെ പ്രീഡിഗ്രിക്കാരി 2012 ആയപ്പോഴേക്കും അമ്മയും അമ്മൂമ്മയും ആയിക്കഴിഞ്ഞിരുന്നു. ഭർത്താവ് ഫിലിപ്പ് ജോർജ്ജിനൊപ്പം ചെന്നൈയിൽ ആയിരുന്നു താമസം. 

2012 ൽ വനിതയിൽ പ്രസിദ്ധീകരിച്ച അഭിമുഖം വായിക്കാം; 

1.

cover girl.indd

2.

cover girl.indd

3.

cover girl.indd