കുറഞ്ഞ ചെലവിൽ മികച്ച വീട് ഒരുക്കാൻ വേണ്ടതെല്ലാം ഒറ്റ മേൽക്കൂരയ്ക്കു കീഴിൽ സമ്മേളിക്കുന്ന വനിത വീട് പ്രദർശനം തിരുവനന്തപുരത്ത്. തൈക്കാട് പൊലീസ് മൈതാനിയിൽ രാവിലെ 11 മുതൽ 8.30 വരെയാണ് പ്രദർശനം. പൂർണമായും ശീതീകരിച്ച വേദിയിലുള്ള പ്രദർശനത്തിന്റെ പ്രവേശനം സൗജന്യമാണ്.
വനിത വീട് മാസിക സംഘടിപ്പിക്കുന്ന പ്രദർശനത്തിന്റെ മുഖ്യ പ്രായോജകർ പ്രമുഖ സാനിറ്ററിവെയർ ബ്രാൻഡായ സെറ ആണ്. ഏറ്റവും പുതിയ നിർമാണവസ്തുക്കൾ അണിനിരക്കുന്ന നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിനുള്ളത്. ചുമരിന്റെയും മേൽക്കൂരയുടെയും നിർമാണസാമഗ്രികൾ കൂടാതെ വാതിലും ജനലും ഫർണിച്ചറും മുതൽ ലൈറ്റും സാനിറ്ററിവെയറും വരെ നീളുന്ന ഉൽപന്നങ്ങളുടെ വൻനിര തന്നെയുണ്ട്.
ഹോംതിയറ്റർ, ഹോം ഓട്ടമേഷൻ എന്നിവയുടെയും വൈവിധ്യമാർന്ന ശേഖരം എത്തിയിട്ടുണ്ട്. ആകർഷകമായ വിലയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാം. സ്പോട്ട് ബുക്കിങ്ങിന് വമ്പൻ വിലക്കിഴിവുകളുമായാണ് മുൻനിര കമ്പനികളൊക്കെ പ്രദർശനത്തിനെത്തുന്നത്.
വീട്ടമ്മമാരുടെ മനം മയക്കുന്ന ഡിസൈനിലുള്ള മോഡുലർ അടുക്കളകളുമായാണ് ഗോദ്റെജ് ഇന്റീരിയോ, ഇൻസൈഡ് ഡിസൈൻ, ഏഷ്യൻ സ്ലീക്ക്, കുച്ചീന കിച്ചൻ, അറ്റ്ലസ് കിച്ചൻ എന്നിവരെത്തുന്നത്. ജാക്സൺ, ക്വിറാസ്, ടാറ്റ ഡോർസ് എന്നിവർ സുരക്ഷയും ഭംഗിയും ഒത്തിണങ്ങിയ വാതിലുകൾ കാഴ്ചവയ്ക്കുന്നു. ആരോഗ്യകരവും സുഖപ്രദവുമായ കിടക്കകൾ സ്വന്തമാക്കാൻ സ്പ്രിങ്ഫിറ്റ് മാട്രസ്, ഷാലോം മാട്രസ് എന്നീ സ്റ്റാളുകൾ സന്ദർശിക്കാം.
ചുമരുകൾ സുന്ദരമാക്കാനുള്ള വഴികൾ ഡ്രീം ഡെക്കറിൽ കണ്ടറിയാം. പാർട്ടീഷനുള്ള ഫൈബർ സിമന്റ് ബോർഡുമായി എവറസ്റ്റ് എത്തുന്നു. അകത്തളങ്ങളിൽ ചെടികൾ വയ്ക്കുന്നത് ട്രെൻഡ് ആണ്. വീട്ടിലേക്കുള്ള ചെടികൾ വാങ്ങാൻ പ്ലാന്റ്സ് ഇന്റീരിയോ സഹായിക്കും. വീ ഗാർഡ്, ഹൈക്കൺ, വാട്സൺ എനർജി എന്നിവയുടെ സോളർ ഉൽപന്നങ്ങളും പ്രദർശനത്തിന്റെ ആകർഷണമാണ്. പ്രദർശനത്തിന്റെ ഭാഗമായി വിദഗ്ധർ നയിക്കുന്ന സെമി നാറുകളുമുണ്ട്.