പ്രളയത്തിനു മുൻപുള്ള വീടായിരുന്നില്ല അത്. ദിവസങ്ങൾക്ക് മുൻപുവരെ സുന്ദരമായി സൂക്ഷിച്ച ആ വീടിന് അകത്തും പുറത്തും ചെളിക്കൂമ്പാരം. വില കൂടിയ വസ്തു വകകൾ തകർന്നു തരിപ്പണമായി കിടക്കുന്നു. വെള്ളം താഴ്ന്നതോടെ വീട്ടിൽ തിരിച്ചെത്തിയ യുവതി കണ്ട കാഴ്ചകളാണിത്. ഇത്ര വലിയ നാശ നഷ്ടമുണ്ടായിട്ടും ആ സങ്കടമൊന്നും അവരുടെ മുഖത്ത് ഉണ്ടായിരുന്നില്ല. തികച്ചും സാധാരണവും പോസിറ്റീവുമായാണ് അവർ കാര്യങ്ങളെ നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോ ആണിത്.
വെള്ളം കയറി വീടൊഴിഞ്ഞ ശേഷമുള്ള ക്യാംപിലെ മൂന്ന് ദിവസത്തെക്കുറിച്ചും ഇവർ വിവരിക്കുന്നുണ്ട്. "ഒരു കാര്യം ഓർമിപ്പിക്കാനുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജാതിമതഭേദമന്യേ എല്ലാവരും ഒരു പാത്രത്തിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. യഥാർഥത്തിൽ ഞങ്ങളാ മൂന്ന് ദിവസവും ആസ്വദിക്കുകയായിരുന്നു. ഒന്ന് കൈകോർത്ത് പിടിക്കാൻ, സ്നേഹിക്കാനും സഹകരിക്കാനും ഒരു പ്രളയം വരാൻ കാത്തിരിക്കേണ്ട. ഏതായാലും വീടുകളെല്ലാം നമുക്ക് ഒരുമിച്ച് വൃത്തിയാക്കാം. അതോടൊപ്പം മനസ്സിലെ അഴുക്കുകളും നീക്കാം."- യുവതി പറയുന്നു. വിഡിയോ കാണാം;