Friday 11 January 2019 02:18 PM IST : By സ്വന്തം ലേഖകൻ

‘തലൈവർനാ സുമ്മാവാ’; തുള്ളിച്ചാടി ധനുഷും തൃഷയും: വിഡിയോ വൈറൽ

pettah-new

അടുത്ത കാലത്ത്, ഒരു രജനീകാന്ത് സിനിമ നേടുന്ന ഏറ്റവും വലിയ വിജയത്തിലേക്കാണ് ‘പേട്ട’ കുതിക്കുന്നത്. തലൈവരുടെ മാസ് അവതാരം പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗറ്റപ്പുകളിലാണ് സ്റ്റൈൽ മന്നൻ പ്രത്യക്ഷപ്പെടുന്നത്.

തിയേറ്ററിനുള്ളിൽ സൂപ്പർസ്റ്റാറിന്റെ ആരാധകര്‍ ആനന്ദനൃത്തം ചവിട്ടുന്നതിന്റെ ഒട്ടേറെ വിഡിയോകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയിൽ വൈറലാണ്. അതിലൊന്ന് കുറച്ചു സ്പെഷ്യലാണ് താനും. അതായത്, സ്ക്രീനിൽ തലൈവരുടെ വരവ് കണ്ട് കൈയടിക്കുന്നത് രണ്ട് ‘സെലിബ്രിറ്റി രസികരാണ്’ എന്നതു തന്നെ. മറ്റാരുമല്ല, ചിത്രത്തിലെ നായിക തൃഷയും രജനിയുടെ മരുമകനും താരവുമായ ധനുഷും. രജനിയുടെ ഭാര്യ ലതയ്ക്കും കുടുംബത്തിനുമൊപ്പമാണ് ഇരുവരും തിയറ്ററിലെത്തിയത്.

രജനിയുടെ പ്രകടനം കണ്ട് ആവേശഭരിതരായ ഇരുവരും പലപ്പോഴും കസേരയില്‍ നിന്നെഴുന്നേറ്റ് തുള്ളിച്ചാടി. വിഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണെത്തുന്നത്. ബോബി സിംഹ, ശശികുമാര്‍, സിമ്രാന്‍, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന്‍ ആചാരി, മാളവിക തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.