Thursday 11 April 2024 02:36 PM IST : By സ്വന്തം ലേഖകൻ

‘ദി ഗോട്ട്’ റിലീസ് തീയതി പ്രഖ്യാപിച്ചു...ആവേശത്തോടെ ആരാധകർ

vijay

വിജയ്‌യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ദി ഗോട്ട്) റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്തംബര്‍ 5 നാണ് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നത്.

വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചാണ് റിലീസ്. എജിസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം റിലീസ് ചെയ്യുന്നത്. യുവന്‍ ശങ്കര്‍രാജയാണ് സംഗീതം. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.