Wednesday 20 December 2023 02:07 PM IST : By സ്വന്തം ലേഖകൻ

‘എന്നെ ചുറ്റി എപ്പോഴും തിരിയുന്നുണ്ട് നിന്റെ മണമുള്ളൊരു കാറ്റ്’: കാവ്യാത്മകമായ ഒരു മനോഹര പോസ്റ്റ്

aswathy

അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത് സോഷ്യൽ മീഡിയയിൽ സജീവമാണ്. അശ്വതിയുടെ പല പോസ്റ്റുകളും ചർച്ചയാകാറുമുണ്ട്. ഇപ്പോഴിതാ, കാവ്യാത്മകമായ ഒരു മനോഹര പോസ്റ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അശ്വതി.

‘ഉമ്മറത്തെ ചൂരൽ കസേര
ആരെയും ഇരുത്തുന്നില്ലിപ്പോഴും
സാക്ഷയിടാൻ കൂട്ടാക്കുന്നില്ല
വാതിലുകളൊന്നും...
ചുവരിലെ ക്ലോക്ക്
നീ വരാറുള്ള സമയത്തിൽ
തറഞ്ഞു തന്നെയിരിപ്പാണ്
കടുപ്പം കുറയ്ക്കാൻ സമ്മതിക്കുന്നില്ല
ചായ പാരുന്ന ചില്ലു ഗ്ലാസ്സുകൾ
താളു മറിക്കാൻ കൂട്ടാക്കുന്നില്ല
നീ വായിച്ചു വച്ച പുസ്തകം
നീ പൂട്ടി വച്ച ഇരുട്ടിനെ പുറത്താക്കാതെ
ധ്യാനത്തിലാണ് അലമാരകൾ
വെള്ളമില്ലെങ്കിലും വാടാതെ നിൽപ്പുണ്ട്
മുറ്റത്തും മുറിയിലും നീ തീർത്ത പച്ച

എന്നെ ചുറ്റി എപ്പോഴും തിരിയുന്നുണ്ട്
നിന്റെ മണമുള്ളൊരു കാറ്റ്

നീ മറന്നെങ്കിലും നിന്നെ മറക്കുന്നേയില്ല
വീട് !’.– അശ്വതി എഴുതിയതിങ്ങനെ.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.