Wednesday 11 October 2023 11:00 AM IST : By സ്വന്തം ലേഖകൻ

മകൻ വിഷ്ണുവിന്റെ ജീവിതത്തിലേക്ക് കുഞ്ഞു രാജകുമാരിയെത്തി: ലക്ഷ്മി നായർ വീണ്ടും മുത്തശ്ശിയായി

lekshmi-nair-son ലക്ഷ്മിയും അനുരാധയും

പാചക പ്രേമികളുടെ പ്രിയപ്പെട്ട ഷെഫാണ് ലക്ഷ്മി നായർ. പാചകം മാത്രമല്ല, സോഷ്യല്‍ മീഡിയയിലൂടെ ബ്യൂട്ടി ടിപ്സുകൾ പങ്കുവച്ചും ലക്ഷ്മി സജീവമാകാറുണ്ട്. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുള്ള ലക്ഷ്മി ഇപ്പോഴിതാ പുതിയൊരു സന്തോഷവുമായി എത്തുകയാണ്. താൻ വീണ്ടും മുത്തശ്ശിയായെന്ന വലിയ സന്തോഷമാണ് ലക്ഷ്മി പങ്കുവച്ചിരിക്ുന്നത്.

lekshmi-nair-2

ലക്ഷ്മിയുടെ മകൻ വിഷ്ണുവിനും ഭാര്യ അനുരാധയ്ക്കും പെൺകുഞ്ഞ് പിറന്നു. ‘പെൺകുഞ്ഞാണ്, അവൾ ഞങ്ങളുടെ ഹൃദയം കവർന്നു’ എന്ന കുറിപ്പെടെയാണ് കുഞ്ഞു പിറന്ന സന്തോഷം അറിയിച്ചത്. കുഞ്ഞിനൊപ്പമുള്ള അനുരാധയുടെയും വിഷ്ണുവിന്റെയും ചിത്രവും ലക്ഷ്മിനായർ പങ്കുവച്ചു. എന്നാൽ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല.

lekshmi-nair-3 ലക്ഷ്മി നായരും കുടുംബവും

നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. നേരത്തെ അനുരാധയുടെ സീമന്തം ചടങ്ങുകളെല്ലാം കുടുംബം ആഘോഷമാക്കിയിരുന്നു. രണ്ടു മക്കളാണ് ലക്ഷ്മിക്ക്. മകൾ പാർവതി മാഞ്ചസ്റ്ററിലാണ് താമസം.