Monday 27 November 2023 02:21 PM IST : By സ്വന്തം ലേഖകൻ

നിറവയറിൽ ലക്ഷ്മിയുടെ മാമധുര ഡാൻസ്! വയറ്റിൽ കുഞ്ഞുണ്ടെന്ന കാര്യം ഓർമിക്കണമെന്ന് ആരാധകർ: വിഡ‍ിയോ

ജിഗർതണ്ട ഡബിൾ എക്സിലെ ‘മാമധുര’ ഗാനത്തിന് ചുവടു വയ്ക്കാൻ ഇനി സെലിബ്രിറ്റികൾ ഇനിയാരും ബാക്കിയുണ്ടെന്നു തോന്നുന്നില്ല. ചടുലമായ ഈ ഗാനരംഗത്തിനു പിന്നാലെയാണ് സോഷ്യൽ മീഡിയ മുഴുവൻ. റീലുകളും ഷോർട്സ് വിഡിയോകളുമായി ഗാനത്തെ സോഷ്യൽ ലോകം ആഘോഷമാക്കുമ്പോൾ മിനിസ്ക്രീൻ താരം ലക്ഷ്മി പ്രമോദും ട്രെൻഡിന്റെ ഭാഗമായി എത്തുകയാണ്. നിറവയറിലാണ് ലക്ഷ്മിയുടെ ഡാൻസ് പ്രകടനമെന്നതാണ് വിഡിയോയുടെ ഹൈലൈറ്റ്.

ചുവപ്പ് സാരിയിൽ അതിമനോഹരിയായാണ് താരം ഫാസ്റ്റ് നമ്പറിന് ചുവടുവെക്കുന്നത്. ‘ ആ ട്രെന്റ് എനിക്കെങ്ങനെ ഒഴിവാക്കാൻ പറ്റും. നിറവയറിൽ നൃത്തം ചെയ്യുന്നത് മനോഹരമായൊരു ഫീലിങ്ങാണ്. ഈ വിഡിയോ ഷൂട്ട് ചെയ്യുമ്പോൾ എന്റെ കുഞ്ഞും വയറ്റിനകത്ത് നിന്ന് ചവിട്ടി ഡാൻസ് കളിക്കുകയാണ്’. വിഡിയോ പങ്കുവച്ച് ലക്ഷ്മി കുറിച്ചു.

നിരവധി പേരാണ് ലക്ഷ്മിയുടെ ഡാൻസിനെ അഭിനന്ദിച്ച് എത്തുന്നത്. എന്നാൽ ഇത്രയ്ക്ക് ഫാസ്റ്റ് നമ്പർ ഡാൻസൊക്കെ ഇപ്പോൾ കളിക്കണമായിരുന്നോ, പതുക്കെ, വയറ്റിൽ കുഞ്ഞുണ്ട് എന്നെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

സീരിയൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ലക്ഷ്മി പ്രമോദ്. അടുത്തിടെയാണ് താൻ വീണ്ടും ഗർഭിണിയാണെന്ന സന്തോഷം ലക്ഷ്മി ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ നിറവയറിലുള്ള ലക്ഷ്മിയുടെ ഡാൻസ് വിഡിയോ ആണ് വൈറലാകുന്നത്.

പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മിയും ഭര്‍ത്താവ് അസറും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതലുണ്ടായിരുന്ന പ്രണയമായിരുന്നു ഇരുവരുടേതും. ഇരുവര്‍ക്കും ദുഅ എന്ന പേരിലൊരു മകള്‍ കൂടിയുണ്ട്. വില്ലത്തി വേഷങ്ങളിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ മുന്നില്‍ തിളങ്ങിയ നടിയാണ് ലക്ഷ്മി പ്രമോദ്. നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്ന നടി ഇപ്പോള്‍ വിശ്രമത്തിലാണ്. അഭിനയത്തോട് തത്കാലത്തേക്ക് വിട പറയുകയാണെന്നും ഇനി ഗര്‍ഭകാലം ആസ്വദിക്കാനുള്ള തീരുമാനത്തിലാണെന്നും അടുത്തിടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ ലക്ഷ്മി പറഞ്ഞിരുന്നു.