Tuesday 19 December 2023 12:33 PM IST : By സ്വന്തം ലേഖകൻ

‘കല്യാണപ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു’: വിവാഹ വേഷത്തിൽ വധുവിനെപ്പോലെ ഒരുങ്ങി വീണ നായർ

veena-nair

വിവാഹ വേഷത്തിൽ വധുവിനെപ്പോലെ ഒരുങ്ങി നിൽക്കുന്ന തന്റെ പുത്തൻ ചിത്രങ്ങൾ ചേർത്തുവച്ച കൊളാഷ് വിഡിയോ പങ്കുവച്ച് നടി വീണ നായർ. ‘കല്യാണപ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു’ എന്ന കുറിപ്പോടെയാണ്, തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിഥിന്‍ സുരേഷ് ആണ് സ്റ്റൈലിസ്റ്റ്.

ടെലിവിഷന്‍ ലോകത്ത് നിന്ന് സിനിമയിലേക്കെത്തി, ഇപ്പോള്‍ സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായ താരമാണ് വീണ നായര്‍.

നിരവധി ആരാധകരാണ് വീണയുടെ പുതിയ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.