ക്വാറന്റിന് നാളുകളില്‍ വീണ്ടും കൂട്ടുകൂടി പഴയ ക്ലാസ്മേറ്റ്സ്. കോളജ് കുമാരന്മാരേയും കുമാരിമാരേയും നൊസ്റ്റു അടിപ്പിച്ച ചിത്രമായ ക്ലാസ്മേറ്റ്സിലെ നായകന്മാരാണ് കൊറോണ നാളില്‍ വിശേഷം തിരക്കി വീണ്ടും ഒത്തുചേര്‍ന്നത്. വിഡിയോ കോളിലൂടെയാണ് നായകന്മാരായ ജയസൂര്യയും നരേനും പൃഥ്വിരാജും ഇന്ദ്രജിത്തും ഒത്തു ചേര്‍ന്നത്. ഇന്ദ്രജിത്താണ് ഒത്തു ചേരലിന്റെ വിശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പഴയ പയസും മുരളിയും സതീശനും സുകുവും ഒത്തു ചേര്‍ന്ന വാര്‍ത്തയറിഞ്ഞ് ആരാധകരും ആശംസകളുമായി പിന്നാലെയെത്തി.
രാജ്യം ലോക്ക് ഡൗണിലായതോടെ താരങ്ങളും അവധിയെടുത്ത് വീടുകളിലിരിപ്പാണ്. പൃഥ്വിയാകട്ടെ, അടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലാണ്. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും കുടുംബത്തിനൊപ്പം ചെലവിടാന്‍ അധികം സമയം ലഭിക്കാത്ത താരങ്ങള്‍ ഐസൊലേഷന്‍ ദിനങ്ങളിലെ അനുഭവങ്ങള്‍ ചിത്രങ്ങളായും കുറിപ്പുകളായും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയാണ്.