മലയാളത്തിന്റെ പ്രിയതാരങ്ങളായ അപർണദാസും ദീപക് പരമ്പോലും ഇന്നു വിവാഹിതരാകും. വടക്കാഞ്ചേരിയില്‍ വച്ചാണ് ചടങ്ങ്.
കഴിഞ്ഞ ദിവസം അപർണ ദാസിന്റെ ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറൽ ആയിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഹൽദിയില്‍ പങ്കെടുത്തത്.
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് അപർണയും ദീപക്കും ഒന്നിക്കുന്നത്. ‘ഞാന്‍ പ്രകാശന്’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, ‘മനോഹരം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിലേക്കെത്തുന്നത്.