Wednesday 25 October 2023 11:26 AM IST : By സ്വന്തം ലേഖകൻ

വാണി വിശ്വനാഥ് കമിങ് ബാക്ക്...‘ആസാദി’ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

azadi

ഒൻപത് വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ പ്രിയനടി വാണി വിശ്വനാഥ് സിനിമയിലേയ്ക്ക് തിരികെയെത്തുന്ന ചിത്രമാണ് ആസാദി. ഇപ്പോഴിതാ, ചിത്രത്തിലെ വാണിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുന്നു.നവാഗതനായ ജോ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. സുപ്രധാനമായ ഒരു പൊലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. സാഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്.

ലാൽ, സൈജു കുറുപ്പ്, ടി.ജി. രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്റണി ഏലൂർ, അബിൻ ബിനോ എന്നിവരും ചിത്രത്തിലുണ്ട്.