Friday 04 December 2020 11:16 AM IST : By സ്വന്തം ലേഖകൻ

ഹലോ ഡിസംബർ...! മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് ഭാവന: ഏറ്റെടുത്ത് ആരാധകർ

bhavana

തന്റെ മനോഹരമായ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ഭാവന. Hello December എന്ന കുറിപ്പോടെയാണ് തന്റെ സെൽഫികൾ ഉൾപ്പടെയുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്.

വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.

ഭാവനയുടെ മിക്ക ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. കന്നഡ നടനും നിർമാതാവുമായ നവീൻ ആണ് താരത്തിന്റെ ജീവിതപങ്കാളി.