നെടുമ്പാശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തില്‍ മലയാളത്തിന്റെ പ്രിയ താരദമ്പതികളായ ദിലീപും കാവ്യാമാധവനും മുഖ്യാതികളായി പങ്കെടുത്തതിന്റെ വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഇരുവരും വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തിയ താരദമ്പതികൾ ദർശനത്തിനു ശേഷം ആരാധകർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് ഫാൻസ് ഗ്രൂപ്പുകളില്‍ സജീവം.
ദിലീപിന്റെയും കാവ്യയുടെയും ആദ്യത്തെ കൺമണിയായ മഹാലക്ഷ്മിയെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കുഞ്ഞിന്റെ ചിത്രം ഇതു വരെ പുറത്തു വിട്ടിട്ടില്ല.
ജാക്ക്ഡാനിയേലാണ് ദിലീപ് നായകനാകുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ ടീസര്‍ വൈറലാണ്. പറക്കും പപ്പൻ, ഡിയർ സാന്റാ, പ്രൊഫസർ ഡിങ്കൻ, കേശു ഈ വീടിന്റെ നാഥൻ തുടങ്ങി താരത്തിന്റെതായി പല വൻ പ്രൊജക്ടുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.