ബോളിവുഡിൽ ചുവടുറപ്പിക്കുന്ന താരപുത്രിമാരിൽ പ്രധാനിയാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മൂത്ത മകളായ ജാൻവിക്ക് സിനിമയിലെത്തും മുമ്പേ വലിയ ആരാധക പിന്തുണയുണ്ടായിരുന്നു. താരത്തിന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്.
ഇപ്പോഴിതാ ജാൻവിയുടെ ഒരു ബെല്ലി ഡാന്‍സ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജിമ്മിനുള്ളില്‍ വ്യായാമത്തിനിടെ നൃത്തം ചെയ്യുന്ന താരത്തെയാണ് വിഡിയോയിൽ കാണുക.
വെള്ളനിറത്തിലുള്ള ഷോട്സും പിങ്ക് ടോപ്പും ധരിച്ചാണ് ജാന്‍വി ചുവടുവയ്ക്കുന്നത്. തന്റെ പുതിയ ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ ബെല്ലി ഡാന്‍സ് പരിശീലനം.
രാജ്കുമാര് റാവു നായകനായെത്തുന്ന ‘റൂഹിഅഫ്സ’ ആണ് ജാന്‍വിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ഹര്‍ദ്ദിക് മോഹ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ജാന്‍വി. ഗുന്ജന് സക്സേന, തക്ത് രണഭൂമി എന്നിവയും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങളാണ്.