ജുംബ ലഹരിയുടെ മധുരസംഗീതം മനസു കൊണ്ട് ഏറ്റെടുത്ത് സംഗീതപ്രേമികൾ. കമ്മട്ടിപ്പാടത്തിലെ പ്രധാന അഭിനേതാക്കള്‍ ഒന്നിക്കുന്ന ചിത്രമായ ജുംബ ലഹരിയുടെ ആമുഖഗാനം പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ടാണ് ഏവരും ഹൃദയത്തിലേറ്റു വാങ്ങിയത്. ഷാലു റഹീം, മണികണ്ഠന്, വിഷ്ണു രഘു, പ്രവീണ്‍, പി. ബാലചന്ദ്രന് തുടങ്ങിയവരാണ് ജുംബ ലഹരിയിൽ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. പുതുമുഖമായ ഭാനുപ്രിയയാണ് നായിക.
നവാഗതനായ സുഭാഷ് ലളിത സുബ്രഹമണ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രഹ്മണ്യനും ചേര്‍ന്നാണ്. റെസ്റ്റ്ലെസ് മങ്കീസിന്റെ ബാനറില്‍ മഹിയാണ് നിര്‍മാണം. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുബ്രഹ്മണ്യന് കെ. സംഗീതം നല്കുന്നു.
'ഇതുവരെയും കാണാത്തീരം' എന്നു തുടങ്ങുന്ന ഗാനം എഴുതിയത് അൻവർ അലിയാണ്. സുബ്രമണ്യൻ കെ വി സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അശോക് ടി പൊന്നപ്പൻ, പേൾ മേരി ജോർജ് എന്നിവർ ചേർന്നാണ്. ഷാലു റഹീം, ഭാനുപ്രിയ എന്നിവരാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.