Monday 01 January 2024 11:02 AM IST : By സ്വന്തം ലേഖകൻ

‘ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ നിറഞ്ഞ ചക്രവാളം നിങ്ങള്‍ക്കുണ്ടാവട്ടെ’: മഹാലക്ഷ്മിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കാവ്യ

kavya-

മകൾ മഹാലക്ഷ്മിയ്ക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച്, പുതുവർഷാശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയനടി കാവ്യ മാധവൻ. സ്റ്റൈലിഷ് ലുക്കിലാണ് അമ്മയും മകളും ചിത്രങ്ങളിൽ. വിദേശത്തെ പുതുവർഷ യാത്രയുടെ ചിത്രങ്ങളാണിവയെന്നാണ് സൂചന. ‘Wishing you a horizon full of the best things in life..Happy New Year...’ എന്നാണ് ചിത്രങ്ങൾക്കൊപ്പം കാവ്യ കുറിച്ചത്.

മകള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച ചിത്രങ്ങൾ അടുത്തിടെ കാവ്യ പങ്കുവച്ചതും ശ്രദ്ധേയമായിരുന്നു.

2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.