മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ പിറന്നാൾ ആശംസകൾ കൊണ്ട് മൂടുകയാണ് സിനിമാ ലോകം. ഇതിനിടെ മമ്മൂക്കയ്ക്ക് ഒരു വെറൈറ്റി പിറന്നാൾ ആശംസയുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
മമ്മൂട്ടി ധരിച്ചിരിക്കുന്ന അതേ വസ്ത്രങ്ങളിലുള്ള തന്റെ ചിത്രവും ചേർത്താണ് ചാക്കോച്ചൻ പ്രിയതാരത്തിന് ആശംസകള്‍ നേർന്നത്. ഹരികൃഷ്ണൻസിലെ മമ്മൂട്ടിയും മോഹൻലാലുമൊത്തുള്ള ചിത്രത്തിൽ നിന്ന് ലാലിനെ വെട്ടി ചാക്കോച്ചനെ ചേർത്തിരിക്കുന്നതും കാണാം.
ഇതില്‍ കൂടുതൽ ഒന്നുമില്ലെന്നും നിത്യയൗവനത്തിന് പിറന്നാൾ ആശംസകൾ നേരുന്നുവെന്നും ചാക്കോച്ചൻ കുറിച്ചു.