Tuesday 28 July 2020 09:20 AM IST : By സ്വന്തം ലേഖകൻ

സോണിയും വിനീതും ഉള്ളതു കൊണ്ട് കല്ലേറ് കിട്ടാതെ രക്ഷപ്പെട്ടു! ‘അല്ലിയാമ്പല്‍ കടവിൽ’ പാടുന്ന ചാക്കോച്ചൻ: കോളജ് കാല കുത്തിപ്പൊക്കല്‍ വീണ്ടും

kunchakko-boban

കോളജ് കാല ‘നൊസ്റ്റു കുത്തിപ്പൊക്കലു’മായി വീണ്ടും ചാക്കോച്ചൻ. കഴിഞ്ഞ ദിവസം ബൈക്കിൽ ഇരിക്കുന്ന തന്റെ ചിത്രം പങ്കുവച്ചതിനു പിന്നാലെ താൻ പാട്ടു പാടുന്നതിന്റെ ചിത്രവും താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.

‘ദ നൊസ്റ്റു സീരീസ് കുത്തിപ്പൊക്കൽസ് വൺസ് എഗൈൻ. കൊമേഴ്സ് അസോസിയേഷൻ സെക്രട്ടറി ആയതു കൊണ്ട് എന്തും ആകാമല്ലോ. ‘അല്ലിയാമ്പല്‍’ കടവിൽ സ്റ്റേജിൽ പാടുന്നു. സോണിയും വിനീതും ഉള്ളതു കൊണ്ട് കല്ലേറ് കിട്ടാതെ ജസ്റ്റ് എസ്കേപ്പ്. 1997 ബാച്ച് എസ്.ഡി കോളജ് ആലപ്പുഴ, കൊമേഴ്സ് ഡേ...’എന്നാണ് ചാക്കോച്ചൻ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.