കേരളത്തിന്റെ പോരാട്ട ചരിത്രത്തിലെ സുവർണ അധ്യായമാണ് കുഞ്ഞാലി മരക്കാറുടേത്. ആ പോരാട്ടത്തിന് ചലച്ചിത്ര ഭാഷ്യമൊരുങ്ങുമ്പോൾ കുഞ്ഞാലി മരക്കാറാകാനുള്ള ആദ്യത്തെ നിയോഗം മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിനാണ്. പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആരാധക പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നതാണ്.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിനു വേണ്ടിയുള്ള താരനിർണയം നടക്കുന്നതേയുള്ളൂ. ഇപ്പോഴിതാ കുഞ്ഞാലിമരക്കാറിലെ നാല് മരക്കാർമാരിൽ ഒന്നാമന് കുഞ്ഞാലി മരക്കാറായി അഭിനയിക്കുന്നത് നടന് മധുവായിരിക്കുമെന്ന വാർത്തകളാണ് പുറത്തു വരുന്നത്. കുട്ടി അലി മരക്കാർ എന്നാണ് മധുവിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.
നാല് മരക്കാർമാരെയാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാമനും മൂന്നാമനുമായിട്ടുള്ള ഓട്ടപ്പാച്ചിലിലാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. ബോളിവുഡില്‍നിന്ന് അമിതാഭ് ബച്ചന്, ഉലകനായകന് കമല്ഹാസന് എന്നിവരുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെയും ഒന്നും തീർച്ചപ്പെടുത്തിയിട്ടില്ല
നവംബറില്‍ ഷൂട്ടിങ് നിശ്ചയിച്ചിരിക്കേ താരനിർണയം എത്രയും വേഗം പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.
മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന വിശേഷണത്തോടെയാണ് കുഞ്ഞാലി ഒരുങ്ങുന്നത്. നൂറു കോടി രൂപയ്ക്ക് മുകളില്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.