സോഷ്യൽ മീഡിയയിൽ തരംഗമായി മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഫോട്ടോ. സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രത്തിൽ. വെള്ള ടീഷർട്ടും ബ്ളൂ ജീൻസും കൗബോയ് ഹാറ്റും കണ്ണടയും ധരിച്ചു നില്ക്കുന്ന മമ്മൂക്കയുടെ പ്രേക്ഷകർ ആഘോഷമാക്കി. മമ്മൂട്ടിയാണ് ‘റാമ്പ്ളർ’ എന്ന കുറിപ്പോടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
അതേ സമയം വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ ആണ് മമ്മൂട്ടിയുടെ പുതിയ റിലീസ്. മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രമാണ് താരത്തിന്. ‘ബസൂക്ക’ ആണ് മറ്റൊരു ചിത്രം.