ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്കു ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജയസൂര്യ നായകൻ. മഞ്ജു വാരിയരാണ് നായിക. ആദ്യമായാണ് മഞ്ജുവും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി.രാകേഷ് ആണ് നിർമാണം.