Monday 25 March 2024 12:19 PM IST : By സ്വന്തം ലേഖകൻ

തിരുവണ്ണാമല ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ: ചിത്രങ്ങൾ വൈറൽ

mohanlal

തിരുവണ്ണാമല ക്ഷേത്രത്തിൽ ദർശനം നടത്തി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. യാത്രയിൽ താരത്തിനൊപ്പമുണ്ടായിരുന്ന ആർ രാമാനന്ദ് യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

കഴിഞ്ഞ ദിവസം തിരുപ്പതിയിലെ തിരുമാല ക്ഷേത്രത്തിലും മോഹൻലാൽ സന്ദർശിച്ചിരുന്നു.

എമ്പുരാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. വൃഷഭ, റാം, റംമ്പാൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാലിന്റെ മറ്റു ചിത്രങ്ങൾ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസും റിലീസിന് ഒരുങ്ങുകയാണ്.