Tuesday 08 October 2019 12:41 PM IST : By സ്വന്തം ലേഖകൻ

‘നകുലനും ഗംഗയും ദുർഗ്ഗാഷ്ടമി ദിനത്തിൽ വീണ്ടും ഒന്നിച്ചപ്പോൾ!’; ശോഭനയുമൊത്തുള്ള ചിത്രം പങ്കുവച്ച് സുരേഷ്‌ഗോപി!

nakulan-ganga6r5d

മലയാളി ചുരുങ്ങിയത് ആയിരം വട്ടമെങ്കിലും കണ്ട സിനിമയായിരിക്കും ‘മണിച്ചിത്രത്താഴ്’. സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെ പേരും ഇന്നും മലയാളിയുടെ നാവിൻ തുമ്പത്ത് ഉണ്ട്. ഗംഗയും നകുലനും ഡോക്ടർ സണ്ണിയും നാഗവല്ലിയും ഉണ്ണിത്താനും തമ്പിയണ്ണനും ഭാസുരയും ശ്രീദേവിയുമൊക്കെ ജീവൻ തുളുമ്പുന്ന കഥാപാത്രങ്ങളായി നമ്മുടെ കണ്മുന്നിൽ നിൽക്കുന്നുണ്ട്. 

നകുലനും ഗംഗയുമായി തകർത്തഭിനയിച്ച സുരേഷ് ഗോപിയും ശോഭനയും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ചെത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ഇരുവരും ഒരുമിച്ചുള്ള സെൽഫി കഴിഞ്ഞദിവസം സുരേഷ് ഗോപി പങ്കുവച്ചിരുന്നു. 

‘നകുലൻ ഗംഗയുമായി ദുർഗ്ഗാഷ്ടമി ദിനത്തിൽ വീണ്ടും ഒന്നിച്ചപ്പോൾ!’- എന്ന രസകരമായ അടിക്കുറിപ്പോടെയാണ്‌ സുരേഷ് ഗോപി ചിത്രം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. നിമിഷങ്ങൾക്കകം ചിത്രം ആരാധകർ ഏറ്റെടുത്തു. 

Tags:
  • Social Media Viral
  • Movies