നടൻ നരേനും ഭാര്യ മഞ്ജുവിനും ആൺകുഞ്ഞ്. കുഞ്ഞതിഥിയുടെ കയ്യുടെ ചിത്രം പങ്കുവച്ച്, തങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചുവെന്ന സന്തോഷം നരേന് സോഷ്യൽ മീഡിയയിൽ കുറിച്ചു.
മീര ജാസ്മിന്, സരിത ജയസൂര്യ, മുന്ന, പ്രിയങ്ക നായര്‍, ഷറഫുദ്ദീന്, സംവൃത സുനില്‍, കൃഷ്ണപ്രഭ തുടങ്ങിയ താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് മഞ്ജുവിനും നരേനും ആശംസ അറിയിച്ചെത്തിയത്.
15 ആം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു കുടുംബത്തിലേക്ക് പുതിയൊരാള് കൂടി വരികയാണെന്ന സന്തോഷവാർത്ത നരേൻ ആരാധകരെ അറിയിച്ചത്. ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്.