ഒറ്റത്തവണ ഉപയോഗിച്ച തന്റെ വസ്ത്രങ്ങൾ വിൽക്കാനായി നടി നവ്യ നായർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ചർച്ചയായതിനു പിന്നാലെ, ഉപയോഗിച്ച സാരികൾ ഇൻസ്റ്റഗ്രാം പേജ് വഴി വിൽപന നടത്തി ലഭിച്ച പണം പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്കു നൽകി താരം.
കുടുംബത്തോടൊപ്പം കൈ നിറയെ സാധനങ്ങളുമായാണ് നവ്യ ഗാന്ധിഭവനിലെ അന്തേവാസികളെ കാണാൻ എത്തിയത്. അന്തേവാസികൾക്ക് പുതുവസ്ത്രങ്ങളും മധുരവും ഗാന്ധിഭവൻ സ്പെഷൽ സ്കൂളിന് ഒരു ലക്ഷം രൂപയും സമ്മാനിച്ച താരം
സാരി വിൽപനയുമായി ബന്ധപ്പെട്ട് തന്നെ കുറ്റപ്പെടുത്തിയവരോട് പരാതിയില്ലെന്നും വ്യക്തമാക്കി.
വിഡിയോ –