ഒരു രസികന്‍ കുടുംബ വിഡിയോയുമായി മലയാളത്തിന്റെ പ്രിയനടി പൂർണിമ. മല്ലിക സുകുമാരൻ കൊച്ചിയിലെ വീട്ടിലെത്തിയ സന്തോഷം ഈ വിഡിയോയിലൂടെയാണ് ഇന്ദ്രജിത്തും പൂർണിമയും മക്കളും പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്.
അമ്മ മല്ലികയും മകന് ഇന്ദ്രനും തമ്മിലുള്ള കൊച്ചുകൊച്ചു തർക്കങ്ങളാണ് വിഡിയോയില്‍. ‘ആരാണ് കൊച്ചിയില്‍ എത്തിയിട്ടുള്ളതെന്ന് നോക്കൂ, ഈ വഴക്കുകളൊക്കെ ഞാന്‍ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.’ എന്ന കുറിപ്പോടെയാണ് പൂർണിമ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വഴക്കിൽ അമ്മ തന്നെയാണ് അവസാനം വിജയിച്ചതെന്നും വിജയത്തിനുശേഷം അമ്മയുടെ ഒരു ഭാവപ്രകടനം കാണേണ്ടതാണെന്നും പൂർണിമ പറയുന്നു. ഒരു ഫയര്‍ സ്റ്റിക്ക് മേടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.