Saturday 23 July 2022 09:21 AM IST : By സ്വന്തം ലേഖകൻ

‘സച്ചീ...എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ’: അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് പൃഥ്വിരാജ്

prithviraj

അറുപത്തിയെട്ടാമത് ദേശീയ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ മലയാള സിനിമയ്ക്ക് അഭിമാനമായി ‘അയ്യപ്പനും കോശിയും’. മികച്ച സംവിധായകൻ (സച്ചി), സഹനടൻ (ബിജു മേനോൻ), ഗായിക (നഞ്ചിയമ്മ), സംഘട്ടനം (രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ) എന്നീ നാലു വിഭാഗങ്ങളിലാണ് ചിത്രം പുരസ്കാര പട്ടികയിൽ ഇടം നേടിയത്.

ഇപ്പോഴിതാ, പുരസ്കാരം നേടിയവരെ അഭിനന്ദിച്ച് സോഷ്യൽ മീഡ‍ിയയിൽ നടനും സംവിധായകനുമായ പൃഥ്വിരാജ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. പിന്നെ സച്ചി.. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ. നീ എവിടെയായിരുന്നാലും സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു. എന്നും അങ്ങനെയായിരിക്കും’.– പൃഥ്വി കുറിച്ചു.