തെന്നിന്ത്യയുടെ പ്രിയതാരം റഹ്മാൻ സോഷ്യൽ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, താരം ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു പുതിയ ചിത്രമാണ് വൈറൽ.
ചിത്രത്തിൽ, മകളെയും മടിയിൽ വച്ച് കടൽ തീരത്ത് ഇരിക്കുകയാണ് റഹ്മാൻ. ‘ഒരു തികഞ്ഞ രക്ഷകര്‍ത്താവ് എന്നൊന്നും പറയാന്‍ പറ്റില്ല. അതിനാല്‍ ഒരു യഥാര്‍ഥ വ്യക്തിയായിരിക്കുക’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡാഡി ഡോട്ടർ എന്ന ഹാഷ് ടാഗും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.