മെഗാസ്റ്റാർ മമ്മൂട്ടി പകർത്തിയ തന്റെ ഫോട്ടോ പങ്കുവച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി.
‘The ocean of knowledge.....Mega click...’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മുൻപ് ‘An ocean of knowledge. I must have read but a few drops...’ എന്ന കുറിപ്പോടെ ലൈബ്രറിയിൽ നിന്നുള്ള തന്റെ ഒരു ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. അതേ ലൈബ്രറിയിൽ നിന്നുള്ള ചിത്രമാണ് രമേഷ് പിഷാരടിയും പോസ്റ്റ് ചെയ്തിരിക്കുന്നത്.
രമേഷിന്റെ ചിത്രം ഇതിനോടകം വൈറലാണ്.