സംഗീതസംവിധായകൻ രഞ്ജിൻ രാജിനും ഭാര്യ ശിൽപയ്ക്കും ആദ്യത്തെ കൺമണിയായി മകൻ പിറന്നു. ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ ‘അവൻ എത്തി’ എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് അച്ഛനായ സന്തോഷം രഞ്ജിൻ പങ്കുവച്ചത്.
നിരവധി പേരാണ് രഞ്ജിനും ശിൽപയ്ക്കും ആശംസകൾ നേർന്നു രംഗത്തെത്തിയത്. 2013ലാണ് ഇവർ വിവാഹിതരായത്.
ജോജു ജോർജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ജോസഫി’ലെ ‘പൂമുത്തോളെ’ എന്ന പാട്ടിലൂടെ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ച സംഗീത സംവിധായകനാണ് രഞ്ജിൻ രാജ്. ‘നിത്യഹരിത നായകൻ’, ‘അല്‍ മല്ലു’, ‘ഓർമയിൽ ഒരു ശിശിരം’ തുടങ്ങി നിരവധി ചിത്രങ്ങൾക്കു രഞ്ജിൻ സംഗീതം ഒരുക്കിയിട്ടുണ്ട്.