Monday 18 March 2024 10:42 AM IST : By സ്വന്തം ലേഖകൻ

തിരക്കഥാകൃത്തുക്കളുടെ ‘ട്വന്റി ട്വന്റി’യുമായി ആഷിക് അബു, ‘റൈഫിൾ ക്ലബ്ബ്’ ഓണം റിലീസ്

rifle-club

ശ്യാം പുഷ്കരൻ - ദിലീഷ് കരുണാകരൻ, ഷറഫു - സുഹാസ് കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്ന ചിത്രവുമായി സംവിധായകൻ ആഷിക് അബു.‘റൈഫിൾ ക്ലബ്ബ്’ എന്നു പേരിട്ട ചിത്രത്തിൽ, ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ് എന്നിവരാണ് പ്രധാന താരങ്ങൾ. വിൻസി അലോഷ്യസ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, റംസാന്‍, ഉണ്ണിമായ, റാപ്പർമാരായ ബേബി ജീൻ–ഹനുമൻകൈൻഡ് എന്നിവരും അഭിനയിക്കുന്നു.

റെക്സ് വിജയൻ സംഗീതമൊരുക്കുന്നു. ഒപിഎം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എഡിറ്റിങ് വി. സാജന്‍. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും.

ഈ വർഷം ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.