നടനും നർത്തകനുമായ വിനീതിനൊപ്പമുള്ള തന്റെ മനോഹര ചിത്രം പങ്കുവച്ച് കുറിപ്പുമായി തെന്നിന്ത്യയുടെ പ്രിയതാരം ശോഭന. ‘ഞാനും എന്റെ സഹോദരനും, പത്മാസുബ്രഹ്മണ്യത്തിന്റെ ആശംസ പരിപാടിയിൽ നിന്ന്’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. നൃത്തം ചെയ്യുന്ന വേഷമണിഞ്ഞാണ് ഇരുവരും ചിത്രത്തിൽ.
ശോഭനയുടെ ബന്ധു കൂടിയാണ് വിനീത്. ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോൾ. രാജ്യത്തിനകത്തും പുറത്തും ശോഭന ധാരാളം നൃത്ത പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.