Thursday 16 August 2018 01:56 PM IST : By സ്വന്തം ലേഖകൻ

‘സാധാരണക്കാരായ രക്ഷാപ്രവർത്തകർ അറിയാൻ’; സണ്ണിവെയ്നിന്റെ നിർദ്ദേശം ഓർമ്മയിൽ സൂക്ഷിക്കൂ

swayne

ദുരിത പ്രളയത്തിനു നടുവിലാണ് കേരളക്കര. നാടൊട്ടൊക്കുമുള്ളവരെ ദുരിതപ്പേമാരിയിൽ നിന്നും രക്ഷിക്കാൻ സഹായപ്രവാഹവുമായി നിരവധി പേരാണ് രംഗത്തുള്ളത്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം മനസാക്ഷി മരവിച്ചിട്ടില്ലാത്ത കേരള ജനതയും ദുരന്തപ്പേമാരിയിൽ കൈത്താങ്ങായി രംഗത്തുണ്ട്.

അതാത് സ്ഥലങ്ങളിലെത്തിയിട്ടുള്ള സുരക്ഷാ സേനയ്ക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർക്കുന്നവർക്ക് ഉപദേശവുമായി രംഗത്തു വന്നിരിക്കുകയാണ് നടൻ സണ്ണി വെയ്ൻ. സുരക്ഷാ മുന്‍കരുതലില്ലാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്ന സാധാരണക്കാര്‍ ശ്രദ്ധിക്കണമെന്നാണ് നടന്‍ സണ്ണി വെയ്നിന്റെനിര്‍ദ്ദേശം.

ഫെയ്സ്ബുക്ക് കുറിപ്പ്;

''റോഡിന്റെ കീഴിലൂടെ സൈഡിലൂടെ ഒക്കെ പോകുന്ന സീവേജ് ലൈൻ നിറഞ്ഞു വെള്ളം കുത്തി ഒഴുകുന്ന കൊണ്ടു , ആ പ്രഷർ കാരണം "മാൻഹോൾ കവറുകൾ" പൊങ്ങി നീങ്ങി പോന്നിട്ടുണ്ടാവും, രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ ശ്രദ്ധിയ്ക്കണം''- താരം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. നെഞ്ചിന്റെ ഉയരത്തിൽ വെള്ളത്തിലൂടെ നടന്നു നീങ്ങുമ്പോൾ ആ കുഴിയിൽ പെട്ടാൽ തിരിച്ചു കയറൽ അസാധ്യം ആണ്. അതിനാൽ വെള്ളത്തിനു അടിയിൽ മുന്നിൽ വടി കുത്തി നോക്കി കുഴികൾ ഇല്ല എന്നു ഉറപ്പു വരുത്തി മുന്നോട്ട് നീങ്ങുക. വെളിച്ചം തീരെ കുറവായത് കൊണ്ടു നിങ്ങൾക്ക് അപകടം ഉണ്ടായാൽ കൂടെ ഉള്ളവർ പോലും ചിലപ്പോൾ കാണാൻ സാധ്യത ഇല്ല- സണ്ണി വെയ്ൻ കുറിക്കുന്നു.