Saturday 19 October 2019 11:31 AM IST : By സ്വന്തം ലേഖകൻ

‘അത്രമേൽ വിശുദ്ധമായ പ്രണയത്തെ അവർ തിരിച്ചറിഞ്ഞു’ സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിഡിയോ പങ്കുവച്ച് സുപ്രിയ: പോസ്റ്റ് വൈറൽ

supriya-new

രോഗക്കിടക്കയിലായ ഭാര്യയുടെ അരികിൽ ഇരിക്കുന്ന ഭർത്താവ്. ജീവിതത്തിന്റെ അവസാന കാലത്തും ഉള്ളിലെ പ്രണയം ഒട്ടും ചോർന്നു പോകാതെ അവർ പരസ്പരം കരുത്തും ആശ്വാസവുമാകുന്നു. ഈ ഹൃദയത്തിൽ തട്ടും വിഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. എവിടെ നിന്നുള്ളതാണ് എന്നോ, ആരുടെതെന്നോ, ആരു പകർത്തിയതെന്നോ അറിയാത്ത ഈ ഹൃദ്യമായ കാഴ്ച ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നു.

ആരാണെന്നോ ആരു പകർത്തിയതെന്നോ അറിയില്ല. പക്ഷേ നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഞാനിത് പങ്കുവയ്ക്കുന്നു എന്ന കുറിപ്പോടെയാണ് സുപ്രിയ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.