Wednesday 20 December 2023 11:30 AM IST : By സ്വന്തം ലേഖകൻ

‘ഞങ്ങൾ മൂന്നുപേർ, ആന്റണി സഹോദരന്മാർ’: ഓർമ്മച്ചിത്രം പങ്കുവച്ച് തമ്പി ആന്റണി

thambi-antony

മലയാളത്തിന്റെ ആക്ഷൻ ഹീറോ ബാബു ആന്റണിയുടെ സഹോദരനാണ് നടനും നിർമാതാവുമായ തമ്പി ആന്റണി. ഇപ്പോഴിതാ, അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച സഹോദരൻമാർക്കൊപ്പമുള്ള തന്റെ ഒരു പഴയകാല ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

‘ഞങ്ങൾ മൂന്നുപേർ. ആന്റണി സഹോദരന്മാർ.
Thekkekuttu Brothers in 1990
Me, Babu and Joseph, Ponkunnnam , Kerala
മൂത്ത ജേഷ്ടൻ Joseph Antony മുൻ കേരളാ സ്റ്റേറ്റ് വോളിബാൾ താരം. പാട്ടിയാലയിൽ ഹൈജമ്പിനും,
ഡൽഹി നാഷണൽ ലോങ്ങ് ജമ്പിലും മെഡൽ നേടിയിട്ടുണ്ട്. പൊൻകുന്നം ഗവണ്മെന്‍റ് ഹൈസ്‌കൂളിൽ സ്വയം കാറോടിച്ചുപോയതും അന്നൊരു വാർത്തയായിരുന്നു. എഴുപതുകളിൽ കേരള ട്രാൻസ്‌പോർട്ട് വകുപ്പിൽ വോളിബാൾ ടീമിലെ മിന്നും താരമായിരുന്ന ചേട്ടൻ, ഇപ്പോൾ പൊൻകുന്നത്തു വിശ്രമജീവിതം നയിക്കുന്നു. പൊൻകുന്നം സർക്കാർ ഹൈസ്കൂളിൽ വെച്ച് ഞങ്ങൾ ഒരു ടീമിൽ കളിച്ചിട്ടുണ്ട്. പിന്നീട് എഞ്ചിനീയറിംഗ് കോളേജിലെത്തിയയപ്പോൾ ഞാൻ ബാസ്‌ക്കറ്റ് ബോളിലാണ് ശ്രദ്ധിച്ചത് .
ഇളയ ആൾ ബാബു ആന്റണി. Babu Antony പൂനാ യൂണിവേസിറ്റി വോളിബാൾ ക്യാപ്റ്റൻ, പോൾവാൾട്ട് ചാമ്പ്യൻ. ബാക്കി കാര്യങ്ങൾ പറയേണ്ട ആവശ്യമില്ലല്ലോ. ഞങ്ങൾ (me and Babu) ഒന്നിച്ചഭിനയിച്ച സിനിമകൾ: അറേബ്യാ, ജനനായകൻ. Made in USA, സൂഫി പറഞ്ഞ കഥ, ഹെഡ്മാസ്റ്റർ’.– ചിത്രത്തിനൊപ്പം തമ്പി കുറിച്ചതിങ്ങനെ.